New Update
/sathyam/media/media_files/2026/02/27/farmers-2026-02-27-00-54-05.png)
ആലപ്പുഴ: കരപ്പുറത്തിന്റെ കാർഷിക മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതിന് 50 കോടി രൂപ ചെലവിൽ കൃഷിവകുപ്പ് നടപ്പിലാക്കുന്ന അത്യാധുനിക വെജിറ്റബിൾ അഗ്രോ പാർക്കിന്റെ ശിലാസ്ഥാപനം ഇന്ന് (ഫെബ്രുവരി 27) കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവ്വഹിക്കും.
Advertisment
വൈകിട്ട് നാല് മണിക്ക് തിരുവിഴ ജംഗ്ഷന് സമീപം നടക്കുന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us