New Update
/sathyam/media/media_files/2026/01/04/1-2026-01-04-13-37-48.jpg)
എടത്വ :കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി എടത്വയുടെയും സമീപ പ്രദേശങ്ങളിലെയും സമഗ്ര വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ സജീവ ഇടപെടൽ നടത്തി കൊണ്ടിരിക്കുന്ന എടത്വ വികസന സമിതി വാർഷിക സമ്മേളനവും പുതുവത്സര സംഗമവും എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്നു.
Advertisment
പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുളയും വാർഷിക കണക്ക് ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനവും അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് അഡ്വ.ഐസക്ക് രാജു പുതുവത്സര സന്ദേശം നൽകി.
വികസന സമിതിയിലെ മുതിർന്ന അംഗങ്ങളായ ജോജി കരിക്കംപ്പള്ളിൽ, ജോർജ്ജ് തോമസ് കളപ്പുര എന്നിവരെ ജോ. സെക്രട്ടറി ഷാജി തൊട്ടുകടവിൽ ആദരിച്ചു. കൺവീനർ അജി കോശി, പി.സി.ജോസഫ്, സാബു മാത്യൂ കളത്തൂർ, ബാബു കൊഴു പ്പക്കളം, ടോമിച്ചന്‍ കളങ്ങര, ബിനോമോന്‍ പഴയമഠം,എംവി. ആന്റണി എന്നിവർ പ്രസംഗിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/04/2-2026-01-04-13-38-21.jpg)
തുടർന്ന് പുതിയ വർഷത്തെ ഭാരവാഹികളായി ജോജി കരിക്കംപ്പള്ളിൽ, ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, ഷാജി മാധവൻ (രക്ഷാധികാരിമാർ), ഐസക്ക് എഡ്വേർഡ് (പ്രസിഡന്റ് ),അഡ്വ. ഐസക്ക് രാജു, ജോർജ് തോമസ് കളപ്പുര, പിഡി. രമേശ്കുമാർ,ഷാജി തൊട്ടുകടവിൽ ( വൈസ് പ്രസിഡന്റ്‌മാർ ), ഡോ.ജോൺസൺവി.ഇടിക്കുള (ജനറൽ സെക്രട്ടറി ),
അജി കോശി, പി.സി.ജോസഫ്, ടോമിച്ചന്‍ കളങ്ങര, ബാബു കൊഴുപ്പക്കളം, ബിനോമോന്‍ പഴയമഠം (ജോ. സെക്രട്ടറിമാർ), കുഞ്ഞുമോൻ പട്ടത്താനം (ട്രഷറർ ) എന്നിവരടങ്ങിയ 21 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us