'ആർട്ട് ഫ്ലോട്ടില്ല' പാലസ്തീൻ ഐദാർഢ്യ സംഗമം സംഘടിപ്പിച്ചു

New Update
Art Flotilla
കോട്ടക്കൽ : ഫലസ്തീൻ ജനതക്ക് ഐകൃദാർഡ്യമറിയിച്ച് കോട്ടക്കലിൽ ആർട് ഫോർട്ടില സംഘടിപ്പിച്ചു. ഇസ്രയേലിൻ്റെ നരഹത്യക്കെതിരെ പ്രതിഷേതിച്ചും ഗസ്സയിലെ ജനതയുടെ ചെറുത്തുനിൽപ്പിനോട് ഐക്യപ്പെട്ടുമാണ് വ്യത്യസ്ഥ ആവിഷ്കാരങ്ങളോടു കൂടി 'ആർട്ട് ഫോർട്ടില ' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ്, എസ് ഐ ഒ മലപ്പുറം ജില്ലാ കമ്മിറ്റികൾ സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്.
കോട്ടക്കൽ ചങ്കുവെട്ടിയിൽ നടന്ന പരിപാടിയിൽ വാൾ ആർട്ട്, ഫ്രീസ്റ്റൈൽ ഫുട്ബോൾ, റാപ്പ് അവതരണം തുടങ്ങിയവ അരങ്ങേറി. പാലസ്തീൻ പോരാട്ടവും ചെറുത്തുനിൽപ്പും പ്രതിഫലിപ്പിക്കുന്ന വാൾ ആർട്ടായിരുന്നു ഫ്രീലാൻസ് ആർട്ടിസ്റ്റ് ഇർഫാൻ തയാറാക്കിയത്.  ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീൻ പെലെ എന്നറിയപ്പെടുന്ന സുലൈമാൻ അൽ ഒബെയ്ദിനെ സ്മരിച്ചുകൊണ്ട് ഫ്രീസ്റ്റൈൽ ഫുട്ബോളർ ഷാഹിദ് സഫറിന്റെ ഫുട്ബോൾ പ്രകടനം നടന്നു. റാപ്പർ ഇർഷാദ് പാലസ്തീൻ ഐക്യദാർഢ്യ റാപ്പ് അവതരിപ്പിച്ചു.
Advertisment
Advertisment