/sathyam/media/media_files/2026/02/11/whatsapp-image-2026-02-11-14-36-13.jpeg)
അറുനൂറ്റിമംഗലം; സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വയോജന ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി വയോജനസംഗമവും സംഘടിപ്പിച്ചു. പാലിയേറ്റിവ് രോഗികള്‍ക്കായിട്ടാണ് സംഗമം നടത്തിയത്. രോഗാവസ്ഥയില്‍ വീടിനുള്ളില്‍ കഴിയുന്നവര്‍ക്ക് മാനസികോല്ലാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് സംഗമം നടത്തിയത്.
മുളക്കുളം, ഞീഴൂര്‍, വെള്ളൂര്‍ പഞ്ചായത്തുകളില്‍ നിന്നായി 31 പാലിയേറ്റീവ് രോഗികളും അവരുടെ പരിചാരകരും സംഗമത്തില്‍ പങ്കെടുത്തു. പ്രത്യേക വാഹനങ്ങളില്‍ പാലിയേറ്റിവ് രോഗികളെ പരിപാടി നടന്ന ഹാളിലെത്തിക്കുകയായിരുന്നു. ഇവര്‍ക്കായി വിവിധ കലാപരിപാടികളും ഭക്ഷണവും സമ്മാനങ്ങളും ഒരുക്കിയിരുന്നു.
സംഗമത്തില്‍ പങ്കെടുത്തവര്‍ക്കു കലാപരിപാടികള്‍ നടത്താന്‍ അവസരമൊരുക്കിയിരുന്നു. ദേശീയ ആരോഗ്യ മിഷന് ആണ് പരിപാടി സംഘടിപ്പിക്കുന്നതിനുള്ള ഫണ്ട് പാലിയേറ്റിവ് കെയറിന് നല്‍കിയത്. രണ്ട് മണിക്കൂറോളം നീണ്ട സംഗമത്തിന്റെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് നിര്‍വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജി.ഐ. സപ്നയുടെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ നടന്നത്.
അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ മിനി ടോമി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീജ രാജ്, ബ്ലോക്ക് മെമ്പര്‍ ധന്യ വേണുഗോപാല്‍, മുളക്കുളം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ സുജാത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്.രാജേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.സപ്ന, സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോ.അഞ്ജലി, നിത മനോജ്, ആതിര വിപിന്‍, വിജിത, അനുശ്രീ, ലിബിന്, അഞ്ചു, അഖില്‍ വര്‍ഗീസ്, ബിനീഷ്, ദേവദാസ്, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. മൂന്ന് പഞ്ചായത്തുകളിലെ പ്രൈമറി നഴ്സ്മാരായ വീണ, ബിജി, സജിനി, സെക്കന്ററി പാലിയേറ്റിവ് നഴ്സ് ആന്‍സ് റോബി മാത്യു, ഫിസിയോതെറാപ്പിസ്റ്റ് ടി.കെ. സബിത, പാലിയേറ്റീവ് ഡ്രൈവര്‍മാരായ അനില്‍, ഇമ്മനുവേല്‍, ആഷിക്ക്, അനൂപ്, വോളന്റീയേഴ്സുമാരായ ജോസ്, ജോയ്, എല്‍സി എന്നിവരെ പരിപാടിയില്‍ ആദരിച്ചു. സംഗമത്തിന് ശേഷം പാലിയേറ്റിവ് രോഗികളെ വാഹനങ്ങളില്‍ വീടുകളിലെത്തിക്കാനും സംഘാടകര്‍ ക്രമീകരണമൊരുക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us