ഹെല്‍ത്തി കേരള ക്യാമ്പയിൻ്റെ ഭാഗമായി,കോങ്ങാട് ബ്ലോക്ക് തല സ്വീകരണം മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എംഎൽഎ കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു

New Update
health kerala
കോങ്ങാട് :സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഹെല്‍ത്തി കേരള ക്യാമ്പയിൻ്റെ ഭാഗമായി,പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്,കോങ്ങാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം  ആരോഗ്യ വണ്ടി പര്യടനം പൂർത്തിയാക്കി.
Advertisment
കോങ്ങാട് ബ്ലോക്ക് തല സ്വീകരണം മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എംഎൽഎ കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന.പി.ആർ അധ്യക്ഷയായി. ആരോഗ്യ വകുപ്പ് സേവനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക,ആരോഗ്യ രംഗത്തിന്റെ നല്ല ഭാവിക്ക് കൂടുതൽ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആരോഗ്യവണ്ടി 
ഹെൽത്തി കേരള പ്രചാരണ ജാഥ നടത്തുന്നത്.
കോങ്ങാട് ആരോഗ്യ ബ്ലോക്ക് തലത്തിൽ മണ്ണൂർ,കോങ്ങാട്,കല്ലടിക്കോട്,വള്ളിക്കോട് എന്നീ കേന്ദ്രങ്ങളിൽ സിനിമ പ്രദർശനം,ബോധവൽക്കരണ പരിപാടികൾ വൈവിധ്യമാർന്ന കലാവതരണം എന്നിവ നടത്തി.
  കേരളം നേരിടേണ്ടി വന്ന കോവിഡ് പ്രതിസന്ധിയുടെ, ആരോഗ്യ അടിയന്തരാവസ്ഥയുടെ ഘട്ടങ്ങളിൽ പോലും,ആരോഗ്യ പ്രവര്‍ത്തകര്‍ കാഴ്ചവച്ച സമര്‍പ്പണത്തിന്റെയും  ത്യാഗസന്നദ്ധതയുടെയും നേട്ടം വിസ്മയകരമാണെന്നും,കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് തന്നെ മാതൃകയാണെന്നും
എം എൽ എ പറഞ്ഞു.
  മണ്ണൂർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് വിഷയാവതരണം നടത്തി.ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ,മണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീദേവി,അൻവർ സാദിഖ്,ഹുസൈൻ ഷഫീഖ്,നജീബ്,അമിത തുടങ്ങിയവർ മണ്ണൂരിൽ ഉദ്ഘാടന പൊതുയോഗത്തിൽ സംസാരിച്ചു.
ഹെൽത്ത് സൂപ്പർവൈസർ സിസിമോൻ തോമസ് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.ലസിത നന്ദിയും പറഞ്ഞു.
Advertisment