ഓ തറൈസേഷൻ നിയമം എല്ലാ വിഭാഗം ആളുകളേയും ജീവിക്കാനുതകുന്ന രീതിയിലാക്കണം: കേരളാസ്‌സ്റ്റേറ്റ് യൂസ്‌ ഡ് വെഹിക്കിൾ ഡീലേഴ്സ്& ബ്രോക്കേഴ്സ് അസോസിയേഷൻ

author-image
ജോസ് ചാലക്കൽ
New Update
USED CAR BROKERS ASSOCIATION

മലമ്പുഴ: കുത്തക മുതലാളിമാരെ രക്ഷിക്കാനും ചെറുകിട വാഹന കച്ചവടക്കാരെയും ബ്രോക്കർ മാരേയും ഇല്ലായ്മ ചെയ്യാനുമുള്ള  " ഓ തറൈസേഷൻ " എന്ന മോട്ടോർ വാഹന നിയമം എല്ലാ വിഭാഗം ആളുകളേയും ജീവിക്കാനുതകുന്ന രീതിയിലാക്കണമെന്ന് കേരളാസ്‌സ്റ്റേറ്റ് യൂസ്‌ ഡ് വെഹിക്കിൾ ഡീലേഴ്സ്& ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ വർഗ്ഗീസ് ആവശ്യപ്പെട്ടു.

Advertisment

മലമ്പുഴ ട്രൈപ്പന്റ ഓഡിറ്റോറിയത്തിൽ സംഘടനയുടെ സംസ്ഥാന കൗൺസിൽ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പു യോഗത്തിലും അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ശിവകുമാർ, സംസ്ഥാന ജനറൽ സെകട്ടറി സോണി വലിയ കാപ്പിൽ, സംസ്ഥാന ട്രഷറർ വൈസുമിർ,പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.ശിവദാസൻ എന്നിവർ പ്രസംഗിച്ചു. 


മരിച്ചവർക്കുവേണ്ടിയുള്ള അനുസ്മരണം, റിപ്പോർട്ട്, വരവ് ചിലവ് കണക്ക്, പ്രമേയം അവതരിപ്പിക്കൽ, പൊതു ചർച്ച, തെരഞ്ഞെടുപ്പ് എന്നിവയുണ്ടായി.

പ്രമേയം
- - - - - - -
1 ഡീലർഷിപ്പ് രജിസ്ട്രേഷൻ എന്നത് സുതാര്യമാക്കുക
2 വൻകിടക്കാരേയും ചെറുകിടക്കാരേയും ഒരേ മാനദണ്ഡത്താൽ ഭീമമായ ഫീസ് എന്നത് ലഘൂകരിക്കുക.
3 ഡീലർമാരെ മാത്രമല്ല, ബ്രോക്കർമാരേയും സംരക്ഷിക്കാനുള്ള പദ്ധതി രൂപീകരിക്കണമെന്ന ആവശ്യപ്പെട്ടു.
4. ഈ തൊഴിൽ മേഖലയിലെ ഏക സംഘടന എന്ന പ്രവിലേജ്, മോട്ടോർ വാഹന വകുപ്പ്, സംഘടനക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു.
5. മുഴുവൻ വ്യാപാരികളേയും ഡീലർഷിപ്പ് റജിസ്ട്രേഷൻ എടുപ്പിച്ച് ആധികാരികത ഉറപ്പാക്കാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

Advertisment