/sathyam/media/media_files/2025/11/14/cyber-park-2025-11-14-21-21-48.jpg)
കോഴിക്കോട്: ജിജെ ഗ്ലോബൽ ഐടി വെഞ്ചേഴ്‌സിൻ്റെ ആഭിമുഖ്യത്തിൽ ഗവൺമെൻ്റ് സൈബർപാർക്കിൽ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് "പ്രമേഹവും ജോലിസ്ഥലവും" എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
പ്രമേഹ ചികിത്സാവിദഗ്ധൻ ഡോ. എസ്.കെ. സുരേഷിൻ്റെ ഡയബറ്റിസ് റിലീഫ് ഇനിഷ്യേറ്റീവുമായി സഹകരിച്ചായിരുന്നു പരിപാടി. സമൂഹത്തിൽ ആരോഗ്യപരമായ അവബോധവും പ്രതിരോധ പരിചരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൈബർപാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ കമ്പനികളിൽ നിന്നുള്ള ജീവനക്കാർ സംബന്ധിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. നീരജ് മാണിക്യത്ത് മുഖ്യാതിഥിയായിരുന്നു. ഡോ. എസ്.കെ. സുരേഷ് കുമാർ ആയിരുന്നു പരിപാടിയുടെ കോ-ഓർഡിനേറ്റർ.സൈബർ പാർക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വിവേക് നായർ, ജിജെ ഗ്ലോബൽ ഐടി വെഞ്ചേഴ്‌സിൻ്റെ സിഇഒ ജാനകിരാമൻ ആർ, ഡയറക്ടർ നിഖിൽ സി ആർ എന്നിവരും പങ്കെടുത്തു. പ്രമേഹ രോഗത്തെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിപാടിയിൽ അവതരിപ്പിച്ചു. സംശയനിവാരണ സെഷനും ശ്രദ്ധേയമായി.
ഇതിന് പുറമെ പങ്കെടുത്തവർക്കായി സൗജന്യ ആരോഗ്യ പരിശോധനകളും ഒരുക്കിയിരുന്നു.
പരിപാടിയിൽ 150 പേർക്ക് റാൻഡം ബ്ലഡ് ഷുഗർ പരിശോധനയും, ദീർഘകാല ഗ്ലൂക്കോസ് നിയന്ത്രണം അളക്കുന്ന എച്ച് ബിഎ വൺ സി , തൈറോയ്ഡ് പ്രവർത്തനം കണ്ടെത്തുന്ന ടി എസ് എച്ച് പരിശോധന, ഹൃദയ, മെറ്റബോളിക് ആരോഗ്യം വിലയിരുത്തുന്ന ലിപിഡ് പ്രൊഫൈൽ പരിശോധന എന്നിവ ഉൾപ്പെടെയുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ ഒരുക്കിയിരുന്നു.
പ്രീ-ഡയബറ്റിക്, ഡയബറ്റിക് വ്യക്തികൾക്കും, അമിതഭാരമുള്ളവർക്കും കൊളസ്‌ട്രോൾ പ്രശ്‌നങ്ങളുള്ളവർക്കും മുൻഗണന നൽകിയാണ് പരിശോധനകൾ നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us