ധീര ജവാൻമാർക്ക് ബിഗ് സ് ല്യൂട്ട്: കെ എസ് എസ് പി എ

author-image
ജോസ് ചാലക്കൽ
Updated On
New Update
deevara

നെന്മാറ: ഇന്ത്യ-പാക്ക് സംഘർഷത്തിൽ വീര മൃത്യു വരിച്ച ജവാൻ മാർക്ക് ആദരാഞ്ജലികളും ജീവിച്ചിരിക്കുന്ന ജവാൻ മാർക്ക് ബിഗ് സല്യൂട്ടും നൽകി കൊണ്ട് കെ എസ് എസ് പി എ നെന്മാറ മണ്ഡലം പ്രവർത്തക കൺവെൻഷൻ. സംസ്ഥാനവൈസ് പ്രസി ഡന്റ് സി. ബാലൻ ഉദ്ഘാടനം ചെയ്തു.

Advertisment

സംസ്ഥാന സമിതിയംഗം ഗോപി മാസ്റ്റർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.പോൾ മുഖ്യപ്രഭാഷണം നടത്തി. പി.സേതു, കെ.രാമനാഥൻ, കെ നാരായണൻ, കെ.ശിവരാമൻ, കെ.വിജയൻ, പി. വിശ്വനാഥൻ, എ. സുൽത്താൻ എന്നിവർ പ്രസംഗിച്ചു. പുതിയ മണ്ഡലം പ്രസിഡന്റായി പി. സേതുവിനേയും സെക്രട്ടറിയായി എ. സുൽത്താനേയും തെരഞ്ഞെടുത്തു.lat

Advertisment