മലപ്പുറം :പൊന്നാനിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പൊന്നാനി കറുകത്തിരുത്തി സ്വദേശി മാഞ്ഞാമ്പ്രയകത്ത് റഷീദിന്റെ മകൻ മുഹമ്മദ് റമീസ് ആണ് മരിച്ചത്.
പൊന്നാനി-ചാവക്കാട് ഹൈവേയിൽ കണ്ടകുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപം രാവിലെ 8 മണിയോടെ റമീസ് സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ റമീസിനെ ഉടൻതന്നെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണത്തിന് കീഴടങ്ങുകയായിരുന്നു.