തലവര 28 ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ കാര്‍ട്ടൂണിസ്റ്റ് പി. കെ. മന്ത്രി പുസ്തക പ്രകാശനവും

New Update
k p manthri

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തിന്‍റെയും ജനങ്ങളുടെയും കാര്‍ട്ടൂണിന്‍റെയും തലവര തേടുന്ന ഒരു സംവാദം. തിരഞ്ഞെടുപ്പ് കാലത്ത് ഒരുക്കുന്ന വ്യത്യസ്തമായ പരിപാടി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. 

Advertisment

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഫെബ്രുവരി 28ന് വൈകീട്ട് മൂന്നിനാണ് സംവാദം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരായ എം.എം. ഹസന്‍, ബിനോയ് വിശ്വം, എം. വിജയകുമാര്‍, വി. വി. രാജേഷ്, എം. സ്വരാജ് എന്നിവര്‍ക്കൊപ്പം കാര്‍ട്ടൂണിസ്റ്റുകളും സംവാദത്തില്‍ പങ്കുചേരും. 

കാര്‍ട്ടൂണിസ്റ്റ് പി. കെ. മന്ത്രിയെ കുറിച്ച് കേരള കാര്‍ട്ടൂണ്‍ അക്കാദമി തയ്യാറാക്കിയ പുസ്തകത്തിന്‍റെ പ്രകാശനം ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് നിര്‍വ്വഹിക്കും. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനത്തിന്‍റെ ലോഗോയുടെ പ്രകാശനവും ഇതോടൊപ്പം നടക്കും.

Advertisment