പെരിന്തല്‍മണ്ണയില്‍ പോഷണ്‍ കലോല്‍സവ് സംഘടിപ്പിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍

author-image
ജോസ് ചാലക്കൽ
New Update
central bearu of

പെരിന്തല്‍മണ്ണ: കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ പെരിന്തല്‍മണ്ണയില്‍ പോഷണ്‍ കലോല്‍സവ് സംഘടിപ്പിച്ചു.  

Advertisment

പോഷകാഹാര പക്ഷാചരണത്തോട് അനുബന്ധിച്ച് ഐസിഡിഎസ് പെരിന്തല്‍മണ്ണ അഡീഷണല്‍ പ്രൊജക്ടുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 


പോഷകാഹാര ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഗീത നാടക വിഭാഗത്തിന്റെ കലാപരിപാടികള്‍, ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചു.  


സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ പാലക്കാട് അസിസ്റ്റന്റ് ഡയറക്ടര്‍ എം സ്മിതി ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ അഡീഷണല്‍ പ്രൊജക്ട് സിഡിപിഒ വിനോദിനി അധ്യക്ഷത വഹിച്ചു. 


കീഴാറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  എം ഷമീല്‍ ബാബു, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥന്‍ എം സുരേഷ് കുമാര്‍, പി.കെ. ലഫ്‌സിത്ത, എം എല്‍ ഷഫ്‌ന സംസാരിച്ചു. ബാലുശ്ശേരി മനോരഞ്ജന്‍ ആര്‍ട്ട് കലാകാരന്‍മാര്‍ പോഷകാഹാരവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള കലാപരിപാടികള്‍ അവതരിപ്പിച്ചു.

Advertisment