പാലക്കാട് നഗരസഭ, പിരായിരി പഞ്ചായത്ത് എന്നിവിടങ്ങളിൽ ജൂൺ 25, 26 തിയതികളിൽ ശുദ്ധജല വിതരണം മുടങ്ങും

author-image
ജോസ് ചാലക്കൽ
New Update
water

മലമ്പുഴ: പാലക്കാട് വാട്ടർ സപ്ലൈ സ്‌കീമിൻ്റെ കീഴിൽ വരുന്ന 45 എംഎല്‍ഡി ജല ശുദ്ധീകരണ ശാലയിൽ ജൂൺ 25, 26 തീയതികളിൽ മഴക്കാല ശുദ്ധീകരണ പ്രവർത്തികൾ നടത്തുന്നു. 

Advertisment

പ്രസ്തുത തീയതികളിൽ പാലക്കാട് നഗരസഭ, പിരായിരി പഞ്ചായത്ത് എന്നിവിടങ്ങളിൽ ജല വിതരണം പൂർണമായി മുടങ്ങുന്നതാണെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും ജല വിതരണ വകുപ്പ് മലമ്പുഴ ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.