കൊച്ചിന്‍ മറൈന്‍ സെമിനാര്‍ കൊമാര്‍സെം സമാപിച്ചു

New Update
5z7a79-2026-01-29-16-29-02

കൊച്ചി: രണ്ടുദിവസങ്ങളിലായി കൊച്ചി വിവാന്റയില്‍ നടന്നുവന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ എഞ്ചിനീയേഴ്‌സ് ഓഫ് ഇന്ത്യയുടെ (ഐഎംഇഐ) കൊച്ചിന്‍ മറൈന്‍ സെമിനാര്‍ (കൊമാര്‍സെം) സമാപിച്ചു.

Advertisment

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ സഹകരണത്തോടെ 'മരിടൈം ഇന്ത്യ  ഇന്നൊവേഷന്‍സ് ആന്റ് കൊളാബറേഷന്‍സ്'  എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്‍,  ഡി.ജി.എസ് ചീഫ് സര്‍വേയര്‍ അജിത് കുമാര്‍ സുകുമാരന്‍, കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ചെയര്‍പേഴ്സണ്‍ ബി. കാസിവിശ്വനാഥന്‍, ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ് എം.ഡി മിസ്റ്റര്‍ പി.കെ. മിശ്ര, ഐ.എം.ഇ.ഐ  പ്രസിഡന്റ് കൗശിക് സീല്‍, ഐ.എം.ഇ.ഐ കൊച്ചി ചെയര്‍മാന്‍ സാജന്‍ ജോണ്‍, കോമര്‍സെം കണ്‍വീനര്‍ മിസ്റ്റര്‍ കൃഷ്ണകുട്ടി, ഐ.എം.ഇ.ഐ കൊച്ചി കണ്‍വീനര്‍ എന്‍ രാജന്‍  എന്നിവരും നയരൂപീകരണ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment