'നമ്മുടെ മണ്ണും നീരും എറ്റവും മികച്ചത് അർഹിക്കുന്നു'.... എന്ന മുദ്രാവാക്യമുയർത്തി പാലക്കാട് ഫോർട്ട് പെഡല്ലേഴ്‌സ് സൈക്ലിങ് സംഘടയുടെ ആഭിമുഖ്യത്തിൽ വനം - വായു - മണ്ണ് - ജലം - വന്യജീവി സംരക്ഷണ സൈക്കിൾ സന്ദേശയാത്ര നടത്തി

author-image
ജോസ് ചാലക്കൽ
New Update
cycling

പാലക്കാട് : നമ്മുടെ മണ്ണും നീരും എറ്റവും മികച്ചത് അർഹിക്കുന്നു എന്ന മുദ്രാവാക്യമുയർത്തി പാലക്കാട് ഫോർട്ട് പെഡല്ലേഴ്‌സ് എന്ന സൈക്ലിങ് സംഘടയുടെ ആഭിമുഖ്യത്തിൽ വനം - വായു - മണ്ണ് - ജലം - വന്യജീവി സംരക്ഷണ സൈക്കിൾ  സന്ദേശയാത്ര  ക്ലബ് അംഗങ്ങളായ സൈക്ക്‌ലിസ്റ്റുകളോടൊപ്പം തൃശൂർ, മലപ്പുറം, കോയമ്പത്തൂർ, പൊള്ളാച്ചി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള സൈക്ലിസ്റ്റുകൾ അടക്കം 70 പേര് പോത്തുണ്ടി ചെക്ക്പോസ്റ്റിൽ നിന്നാരംഭിച്ച റാലി  വനസംരക്ഷണത്തിന്റെ പ്രാധാന്യം, യാത്രയിൽ പാലിക്കേണ്ട- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് അഡ്രസ്സ് ചെയ്ത ശേഷം  റേഞ്ച് ഓഫീസർ ശ്രീ ഷെരീഫ് ഫ്ലാഗ് ഓഫ് ചെയ്തു.   

Advertisment

ശേഷം വനംവകുപ്പിന്റെ യോദ്ധ വാഹനത്തിന്റെ അകമ്പടിയോടുകൂടി റാലി നെല്ലിയാമ്പതിയിലേക്ക് തിരിച്ചു; കൂടെയുള്ള FPP യുടെ വാഹനത്തിൻ്റെയും  സാങ്കേതിക സഹായത്തിനായുള്ള അകമ്പടി വാഹനത്തിൻ്റെയും   പ്രാഥമിക ചികിത്സയ്ക്കുള്ള മെഡിക്കൽ കിറ്റു സഹിതമുള്ള 3 ഇരുചക്ര വാഹനങ്ങളിലുള്ള വോളണ്ടിയർമാർ എന്നിവയുടെ അകമ്പടിയോടെ.


14 കിലോമീറ്റർ ദൂരെയുള്ള തമ്പുരാങ്കാട് വ്യൂ പോയിൻ്റിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ മാലിന്യ നിർമ്മാർജ്ജന യജ്ഞം എല്ലാ റൈഡേഴ്‌സിൻ്റെയും പങ്കാളിത്തത്തോടെ നടത്തി. അതിനുശേഷം റാലി കൈകാട്ടിയിൽ ഫോറസറ്റ് നെല്ലിയാമ്പതി സെക്ഷൻ ഓഫീസിന് മുന്നിൽ പൊതുജനങ്ങൾക്കായി 
ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. IRTC യുടെയും സ്‌പോൺസറുടെയും സഹകരണത്തോടെയാണ് ഇത് സ്ഥാപിച്ചത്. വനം വകുപ്പ് റെയിഞ്ച് ഓഫീസർ ഷെരീഫ്എ സ് എഫ് ഒ മാർ സുധീഷ് ,അഭിലാഷ് , പ്രമോദ് എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു. 

cycling12

തിരിച്ച് പോത്തുണ്ടി ചെക്ക് പോസ്റ്റിലേക്ക് വൈകീട്ട് അഞ്ചുമണിയോടുകൂടി എല്ലാ സൈക്കിളിസ്റ്റുകളും തിരികെ എത്തുകയും അവിടെനിന്ന് മെഡലും സർട്ടിഫിക്കറ്റും സ്വീകരിച്ച് സൈക്കിൾ റാലി അവസാനിച്ചു.


പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവരുടെയും ദിവംഗതനായ മാർ പാപ്പയുടെയും ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ഇവർ യാത്ര തുടങ്ങിയത്.


കേരള വനം വന്യജീവി വകുപ്പിനോടൊപ്പം ഈ റാലിയിൽ   Decathlon, ആലത്തൂർ സൈക്കിൾ റൈഡേഴ്സ്, തങ്കലക്ഷ്മി ചിട്ട്‌സ് പ്രൈ ലിമിറ്റഡ്, ultratech സിമൻ്റ്, just buy cycles, Life Cycle എന്നിവരാണ് പങ്കാളികളായത്. 

Advertisment