ഷാപ്പ് തൊഴിലാളികളെ കോൺഗ്രസ്‌ സംരക്ഷിക്കും- ഡി.സി.സി പ്രസിഡന്റ്‌ എ.തങ്കപ്പൻ

author-image
ജോസ് ചാലക്കൽ
New Update
thankappan

പാലക്കാട് : കള്ളിൽ മായം കലർത്തിയതിനു ഷാപ്പ് തൊഴിലാളികളുടെ പേരിൽ  കള്ളകേസ്‌ എടുത്ത എക്‌സൈസിന്റെ നടപ്പടി പ്രതിഷേധാർഹമാണെന്നും കോൺഗ്രസ്സ് ഇവരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ്‌ എ.തങ്കപ്പൻ അറിയിച്ചു.ചെത്തു മദ്യ വ്യവസായ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യൂ.സി ചിറ്റൂർ താലൂക്ക് കമ്മിറ്റി നടത്തിയ എക്‌സൈസ് സർക്കിൾ ഓഫീസ് മാർച്ച് ഉത്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

തൊഴിൽ സംരക്ഷിക്കുക തൊഴിലാളികൾക്കെതിരെ കള്ളകേസുകൾ എടുക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.കള്ള് ഉത്പാധിപ്പിക്കുന്നതും ഷാപ്പിലേക്ക് എത്തിക്കുന്നതും ലൈസെൻസി ആണെന്നിരിക്കെ  ഷാപ്പിൽനിന്ന്  ലഭിച്ച മായം കലർന്ന കള്ളിന്റെ ഉത്തരവാദിത്തം തൊഴിലാളികളുടെ തലയിൽ കെട്ടിവെച്ച് ലൈസൻസിയും സി.പി.എം നേതാവായ നടത്തിപ്പുകാരനും  രക്ഷപെടുവാൻ നോക്കുകയാണ്.


അതിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നാൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സെപ്റ്റംബർ മാസത്തിൽ സാമ്പിൾ എടുത്ത് അതിൽ മായം കണ്ടെത്തിയതിൽ കഴിഞ്ഞമാസം ഉണ്ടായ തൊഴിൽ തർക്കമാണ് കാരണം എന്ന് പറയുന്നത് വസ്തുതകളെ വളച്ചൊടിക്കുന്നതയെ കാണാൻ കഴിയു.എക്‌സൈസ് സി.പി.എമ്മിന്റെ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ലൈസൻസിയെ സഹായിക്കുന് നനിലപാടുമായി മുന്നോട്ട് പോവുന്നത്. 

തൊഴിലാളികളെ സംരക്ഷിക്കുന്നത് കോൺഗ്രസ്സ് പാർട്ടി പ്രതിജ്ഞബദ്ധമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.പി.ബാലചന്ദ്രൻ അധ്യക്ഷനായി,ആർ.പങ്കജാക്ഷൻ, സുമേഷ് അച്യുതൻ,കെ.സി.പ്രീത്,കണ്ടമുത്തൻ , രഘുനാഥ്,ശിവൻ , കിട്ടുചാമി തുടങ്ങിയവർ സംസാരിച്ചു

Advertisment