കവിതകളുടെ ഉള്ളറിയുന്ന ഹൃദയസ്പർശിയായ കാഴ്‌ചകൾ. കേരളീയതയുടേയും ദേശീയതയുടേയും ദൃശ്യ ബഹുസ്വരതകൾ ഇവയെല്ലാം ഒത്തുചേർന്ന ഹൃദ്യാനുഭവമായി മാറി ഡാൻസിങ് പോയട്രി

New Update
WhatsApp Image 2026-02-14 at 3.30.20 PM

തിരുവനന്തപുരം: മുരുകൻ കാട്ടാക്കടയുടെ പതിനഞ്ചോളം ജനപ്രിയ കവിതകളും പുതുതായി എഴുതപ്പെട്ട റാപ്പ് പോയട്രിയും ഉൾച്ചേർന്ന ദൃശ്യ വിരുന്ന് കാണുവാൻ കാട്ടാക്കടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത വേദിയ്ക്ക് മുന്നിലെത്തിയത് ആയിരങ്ങൾ.

Advertisment

WhatsApp Image 2026-02-14 at 3.30.21 PM (1)

സ്ക്രീനിലെ ദൃശ്യ ബിംബങ്ങളെ കവിതയുടെ ഇമേജറികളുമായി കൂട്ടിയിണക്കി, ചിത്രകലയും,സംഗീതവും, നൃത്തവും, ആധുനിക നാടക സങ്കേതങ്ങളും എ.ഐ.സാധ്യതകളും ഉപയോഗപ്പെടുത്തി കാഴ്ച്ചയുടെ വസന്തമായിരുന്നു നൂറോളം കലാ പ്രതിഭകൾ വേദിയിൽ സൃഷ്ടിച്ചത്.

WhatsApp Image 2026-02-14 at 3.30.21 PM

മാർഗ്ഗി ഉഷ, റിഗാറ്റ ഗിരിജ ടീച്ചർ, സിത്താര ബാലകൃഷ്ണൻ, കലാമണ്ഡലം രവീന്ദ്രൻ, കലാമണ്ഡലം രജിത വിജയൻ, സ്റ്റീന രാജ്,കലാഞ്ജലി, ഹംസധ്വനി, തുടങ്ങിയ സംഘങ്ങൾ വേദിയിലെത്തി.

WhatsApp Image 2026-02-14 at 3.30.44 PM

നാടക-ചലച്ചിത്ര രംഗത്തും സ്റ്റേജ് ഷോകളിലും പുതിയ ശൈലികൾ ആവിഷ്‌കരിക്കുന്ന ഡോ.പ്രമോദ് പയ്യന്നൂർ ആശയവും ആവിഷ്‌കാരവും നിർവ്വഹിച്ചു. കണ്ണടയുടെ 25-)0വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സംസ്ഥാനങ്ങളിൽ  മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ മുതൽ ഡാൻസിങ് പോയട്രി അവതരിപ്പിക്കപ്പെടും.

Advertisment