'ആത്മകഥാംശമുള്ള രചനകൾ അനുഭവ പുസ്തകങ്ങളാണ്' ഏലൂരിന്റെ കഥപറയുന്ന 'ഹാഫ് സെഞ്ച്വറി' ഡോ.സുനിൽ.പി.ഇളയിടം  പ്രകാശനം ചെയ്തു

New Update
20260202_171612 (2)
കളമശ്ശേരി: അമ്പത് വർഷത്തെ ഓർമകളുടെ കഥകളിലേക്ക് ജാലകം തുറക്കുന്ന വിനു വർമ എഴുതിയ പുസ്തകം 'ഹാഫ് സെഞ്ച്വറി' ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ.സുനിൽ.പി.ഇളയിടം കവി ഡോ.സി.രാവുണ്ണിക്ക് നൽകി പ്രകാശനം ചെയ്തു.ഏലൂർ എസ് സി എസ് മേനോൻ ഹാളിൽ നടന്ന സംസ്ക്കാരിക സദസ്സ് മുൻ എം പി കെ.ചന്ദ്രൻ പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫാക്ട് ഹൈസ്‌കൂൾ റിട്ട.പ്രിൻസിപ്പൽ ഡി.ഗോപിനാഥൻ നായർ അധ്യക്ഷനായി. ഏലൂർ എന്ന ഗ്രാമത്തിന്റെ ഓർമകളാണ് ഈ പുസ്തകത്തിലെ കഥകൾ.നാട്ടിൻപുറത്തിൻ്റെ നന്മകളാണ് ഏലൂർ എന്ന ഗ്രാമത്തിന്റെ വിലാസം.പരസ്പരം കുശലം പറഞ്ഞ് ജീവിച്ച ഒരു കാലത്തിന്റെ വൈയക്തികവും സാമൂഹികവും മാനുഷികവുമായ അടയാളപ്പെടുത്തലാണ് ആത്മ കഥാംശമുള്ള ഈ രചന.ആത്മകഥാംശമുള്ള രചനകൾ അനുഭവ പുസ്തകങ്ങൾ കൂടിയാണ്.
പലപ്പോഴും മഹാന്മാരുടെ ജീവിതം കേന്ദ്രീകരിച്ചുള്ളതാണ് ആത്മ കഥകൾ.സമീപ കാലത്ത് എല്ലാവരും അവരവരുടെ സ്വന്തം ജീവിതത്തെ എഴുതുന്നത് ശ്രദ്ധേയമാണെന്നും ഓരോ മനുഷ്യനും വ്യത്യസ്ത ജീവിതമുണ്ടെന്നും
മനുഷ്യന്റെ പ്രേരണകളിൽ ഒന്നാണ് ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടമെന്നും പ്രസംഗകർ പറഞ്ഞു.
  കെ.സുധാകരൻ പിള്ള പുസ്തക പരിചയം നടത്തി.ചിത്രരശ്മി പബ്ലിഷർ മിഥുൻ വർമ്മ,കെ.ചന്ദ്രൻപിള്ള,പ്രേമൻ മാമ്പുള്ളി,ഇ.കെ.സേതു,തുടങ്ങി
സാഹിത്യ സാംസ്കാരിക പ്രവർത്തകർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.ദേവിക വേണുഗോപാൽ പ്രാർത്ഥന ഗീതം ആലപിച്ചു. ചിത്രരശ്മിയാണ് പുസ്തകത്തിന്റെ പ്രസാധകർ. 
  പ്രേമജൻ മാമ്പുള്ളി സ്വാഗതവും പി.കെ.രാജീവ്‌ നന്ദിയും പറഞ്ഞു.  
Advertisment
Advertisment