/sathyam/media/media_files/2025/11/11/du-aa-mariya-2025-11-11-17-06-16.jpg)
കോട്ടയം:ജില്ലാതല ശിശുദിനാഘോഷങ്ങളിലെ കുട്ടികളുടെ പ്രധാനമന്ത്രിയായി കോട്ടയം എം.ഡി. സെമിനാരി എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ദുആ മറിയം സലാമിനെ തെരഞ്ഞെടുത്തു.
വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗമത്സരത്തില്‍ എല്‍.പി. വിഭാഗത്തില്‍ ഒന്നാംസ്ഥാനം ദുആ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുട്ടികളുടെ പ്രധാനമന്ത്രിയായത്. കോട്ടയം ഇല്ലിക്കല്‍ ആറ്റുമാലിയില്‍ അബ്ദുള്‍സലാം-രെഹിന്‍ സുലൈ ദമ്പതികളുടെ മകളാണ്.
ശിശുക്ഷേമസമിതി നവംബര്‍ 14ന് ചങ്ങനാശേരിയില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനാഘോഷ ചടങ്ങ് കുട്ടികളുടെ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. യു.പി. വിഭാഗം പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കോട്ടയം എം.ഡി.എച്ച്.എസ്.എസിലെ നിഷാന്‍ ഷെരീഫ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ഇല്ലിക്കല്‍ പതിനൊന്നില്‍ കൂര്‍ക്കക്കാലായില്‍ ഷെറഫ് പി. ഹംസയുടെയും ഷെറിന്‍ സുലൈയുടെയും മകനാണ്.
യു.പി. വിഭാഗം പ്രസംഗമത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ തൃക്കോതമംഗലം എന്‍.എസ്.എസ്. യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി വിനായക് കെ. വിശ്വം ശിശുദിന യോഗത്തില്‍ അധ്യക്ഷനാകും. തൃക്കൊടിത്താനം കിഴക്കേച്ചിറയില്‍ വിശ്വകുമാര്‍- സ്മിത എസ്. നായര്‍ ദന്പതികളുടെ മകനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us