Advertisment

ഭക്ഷണവിതരണ മേഖലയിലുള്ളവര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്കണം - കേരള ഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍

New Update
KHFA  21

ഇടുക്കി:  നഗരങ്ങളിലെത്തുന്ന ആയിരങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന സംരഭകരെ സേവന മേഖലയില്‍പെടുത്തി അര്‍ഹമായ പ്രാധാന്യം നല്കി ആനുകുല്യങ്ങളും, പ്രോത്സാഹനങ്ങളും നല്‍കണമെന്ന് കേരളഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന്‍ മുട്ടം യൂണിറ്റ് ഉദ്ഘാടനവേളയില്‍ ആവശ്യപ്പെട്ടു. 

Advertisment

പഴം, പച്ചക്കറി, ഹോട്ടല്‍, റസ്റ്റോറന്‍റ്, ബേക്കറി, കേറ്ററിംഗ്, പലചരക്ക്, മത്സ്യം, മാംസ്യം തുടങ്ങിയ ഭക്ഷണവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രായോഗികതലത്തിലുള്ള ബുദ്ധിമുട്ട്  ഘടകങ്ങള്‍ കാണേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ വിറ്റഴിക്കപ്പെട്ടില്ലെങ്കില്‍ ഭീമമായ നഷ്ടം ഈ മേഖലയിലുള്ളവര്‍ക്ക് സംഭവിക്കുന്നു. 

കെ.എച്ച്.എഫ്.എ. മുട്ടം യൂണിറ്റിന്‍റെ പ്രവര്‍ത്തനോദ്ഘാടനം കെ.എച്ച്.എഫ്.എ. സെന്‍ട്രല്‍ പ്രസിഡന്‍റ് എം.എന്‍. ബാബു നിര്‍വ്വഹിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്കായി നടത്തിയ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്സിക്യൂട്ടീവ് അംഗം പരീത് കാനാപ്പുറം നിര്‍വ്വഹിച്ചു. 

Advertisment