പാലക്കാട് : കെ എസ് ഇ ബി യയിലെ 25 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച എക്സിക്യൂട്ടീവ് എഞ്ചിനീയർ ( നോൺ കേഡർ ) ശെൽവരാജ് വി ക്ക് ജീവനക്കാർ ജനകീയ യാത്രയപ്പ് നൽകി.യാത്രയയപ്പ് കെ എസ് ഇ ബി പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഗിരിജ ടി സി ഉദ്ഘാടനം ചെയ്തു.
വിവിധ ഇലക്ട്രിക്കൽ സെക്ഷനുകൾക്കു വേണ്ടി ഉപഹാര സമർപ്പണവും അവർ നടത്തി. അനുഗ്രഹ കല്യാണ മണ്ഡപത്തിൽ വെച്ചു നടന്ന പരിപാടിയിൽ പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർരാമപ്രകാശ് കെ വി അദ്ധ്യക്ഷത വഹിച്ചു.
ഡിവിഷണൽ അക്കൗണ്ടന്റ് വിപിൻ നല്ലായം, സെക്ഷനുകളിലെ അസിസ്റ്റന്റ് എഞ്ചിനീയർ മാരായ എസ്.ആർ വിനോദ് , കെ.എം.രാജേഷ്, സുജ സുന്ദരം, ലേഖ മോൾ ആർ , സീനിയർ സൂപ്രണ്ടുമാരായ വിനീത്കുമാർ സി, ജയചന്ദ്രൻ , സന്ധ്യ കെ, കെ.നാരായണൻ കുട്ടി സുനിൽകുമാർ പി.വി , സതീഷ് കുമാർ ഡി സ്, മണി കുളങ്ങര, ജസ്റ്റിൻ സോളമൻ എന്നിവർ സംസാരിച്ചു.
ശെൽവരാജ് യാത്രയയപ്പിന് നന്ദി പറഞ്ഞു. കോൺട്രാക്ട് മാരുടെ സബ്ബ് ഡിവിഷൻ തല കൂട്ടായ്മയുടെ, സൗഹൃദ കൂട്ടായ്മകളുടെ യാത്രയയപ്പുകളും നൽകി.
2000 ൽ വയനാട് കൂത്തുമുണ്ട 66 കെ വി സബ്ബ് സ്റ്റേഷനിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ ആയാണ് വൈദ്യുതി ബോർഡിൽ സേവനം ആരംഭിച്ചത്. പിന്നീട് കഞ്ചിക്കോട് , മലമ്പുഴ സബ്ബ് സ്റ്റേഷനുകളിലും ദീർഘകാലം സ്റ്റേഷൻ എഞ്ചിനീയർ ആയി ജോലി ചെയ്തതാണ് 2014 കോങ്ങാട് ഇലക്ടിക്കൽ സെക്ഷനിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയും അതിനു ശേഷം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ആയി ഇലക്ട്രിക്കൽ ഡിവിഷൻ കൊണ്ടോട്ടി , ട്രാൻസ്മിഷ്യൻ സബ്ബ് ഡിവിഷൻ ചിറ്റൂർ, ഡിസ്റ്റിബ്യൂഷൻ സബ്ബ് ഡിവിഷൻ പറളി എന്നിവടങ്ങളിൽ ജോലി ചെയ്തു 29/3/2022 മുതൽ കൽപ്പാത്തി സബ്ബ് ഡിവിഷന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ആയും. സേഫ്റ്റി ഓഫീസർ, വിവരാവകാശ അപ്പിൽ അധികാരി എന്നീ ചുമതലയുള്ള അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ആയും പ്രവർത്തിച്ചു.
എക്സിക്യൂട്ടിവ് എഞ്ചിനീയർ ( നോൺ കേഡർ ) ഇന്ന് കൽപ്പാത്തിയിൽ നിന്ന് വിരമിച്ചത്. മലമ്പുഴ ഇലക്ടിക്കൽ സെക്ഷൻ ഓഫീസ് യാഥാർത്ഥ്യമാക്കാൻ നേതൃത്വം വഹിച്ചു. ജീവനക്കാരുടെ കൂട്ടായ്മയിൽ നടത്തിയ ആദ്യത്തെ സർക്കിൾ തല കലാകായിക മേളയായ സമന്വയം- 2024 ന്റെ ജനറൽ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.
ജീവനക്കാരുടെ മാനസ്സിക സമ്മർദ്ധം കുറയ്ക്കാനും കാര്യക്ഷമതയോടും സുരക്ഷയോടും ജോലി ചെയ്യാൻ ആവശ്യമായ നിരവധി പരിശീലന ക്ലാസ് കൾക്കും റസിഡൻസ് അസോസിയേഷനുകളുകളും വിദ്യാലയങ്ങളിലും കേന്ദ്രീകരിച്ച് , വൈദ്യുതി അപകടങ്ങൾ തടയാൻ ഉതകുന്ന ബോധവൽക്കരണ ക്ലാസ്സുകൾക്കും, ഊർജ സംരക്ഷണ ക്ലാസ്സുകൾക്കും നേതൃത്വം വഹിച്ചിട്ടുണ്ട്. ക്ലാസ്സുകളിലെ മികവിനും
വൈദ്യുതി മേഖലയിലെ പപ്രസരണ വിതരണ രംഗങ്ങളിൽ ഉള്ള പരിഷ്കരണ പ്രവർത്തികൾ, , ഊർജ്ജ മേഖലയിൽ കാര്യക്ഷമത ഉറപ്പാക്കുന്ന പ്രവർത്തികൾ എന്നിവ നടത്തിയതിന് വൈദ്യുതി ബോർഡിൽനിൽന്നും പൊതു സമൂഹത്തിൽ നിന്നും നിരവധി അംഗീകാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്.