/sathyam/media/media_files/2026/01/29/kmb-2025-2026-01-29-13-35-08.jpeg)
കൊച്ചി: കലാപരമായ സംരംഭങ്ങൾ സുസ്ഥിരമായി കൊണ്ടുപോകുന്നതിലെ ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നുവെന്ന് കൊച്ചി മുസീരിസ് ബിനാലെ സംഘടിപ്പിച്ച 'കോമൺ ഗ്രൗണ്ട്: ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് ഇൻ സൗത്ത് ഏഷ്യ' എന്ന രണ്ടു ദിവസത്തെ സമ്മേളനം അഭിപ്രായപ്പെട്ടു.
സംവാദങ്ങൾ, കൂട്ടായ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി ഇടപഴകൽ, പൊതുവിടങ്ങളിലെ കല എന്നീ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്തുകൊണ്ടാണ് സമ്മേളനം സമാപിച്ചത്. ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ പവലിയനിൽ നടന്ന പരിപാടിയിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ, ക്യൂറേറ്റർമാർ, സാംസ്കാരിക പ്രവർത്തകർ, ചിന്തകർ എന്നിവർ ഒത്തുചേർന്നു.
സമകാലിക സാമൂഹിക യാഥാർത്ഥ്യങ്ങൾ, സാമൂഹ്യ പ്രവർത്തനം തുടങ്ങിയവയോട് കല എങ്ങനെ പ്രതികരിക്കുന്നു എന്നത് പ്രധാന ചർച്ചാവിഷയമായി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെഷനുകളിൽ പ്രദീപ് ദാസ്, രുചിര ദാസ്, ഉമ റേ, ശിവ പഥക്, മയൂൻ ഷവിന്ദ കലുതന്ത്രി തുടങ്ങിയവർ നേരിട്ട് പങ്കെടുത്തു. സർക്കർ പ്രോതീക് ഓൺലൈനായി പങ്കെടുത്തു.
മരിയോ ഡിസൂസ മോഡറേറ്ററായ 'എഗെയ്ൻസ്റ്റ് ഓൾ ഓഡ്‌സ്: കമ്മ്യൂണിറ്റി ആസ് പ്രാക്ടീസ്' എന്ന പാനൽ ചർച്ചയിൽ വലിയ തോതിലുള്ള കലാപരമായ സംരംഭങ്ങൾ സുസ്ഥിരമായി കൊണ്ടുപോകുന്നതിലെ ആഭ്യന്തര വെല്ലുവിളികളെക്കുറിച്ച് രുചിര ദാസ് സംസാരിച്ചു.
കൊൽക്കത്തയിലെ ബിർള അക്കാദമി ഓഫ് ആർട്ട് ആൻഡ് കൾച്ചർ നയിച്ച മൂന്ന് വർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കലയിലെ പൈതൃകത്തിന്റെയും പരിണാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ദൃശ്യകലാകാരി ഉമ റേ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. വെറുമൊരു പാരമ്പര്യം പിന്തുടരുന്നതിന് പകരം ആർക്കൈവുകളിലൂടെയും നൂതനമായ പ്രവർത്തനങ്ങളിലൂടെയും ഭാവി തലമുറയ്ക്കായി കലയെ എങ്ങനെ സജീവമായി രൂപപ്പെടുത്താം എന്നതിലാണ് അവർ സംസാരിച്ചത്.
പ്രൊഫഷണൽ, ക്രിയേറ്റീവ് രംഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശിവ പഥക് സംസാരിച്ചു. പ്രത്യേക മേഖലയിൽ വർഷങ്ങളോളം പ്രവർത്തിക്കുന്നതുകൊണ്ട് പത്താം പതിപ്പോ ഇരുപത്തഞ്ചാം പതിപ്പോ പോലുള്ള നാഴികക്കല്ലുകളിൽ എത്താൻ സൃഷ്ടാക്കൾ പലപ്പോഴും പരിശ്രമിക്കാറുണ്ട്.
സൃഷ്ടി പോലെതന്നെ പ്രധാനമാണ് ചിലപ്പോൾ ഒരു ചെറിയ ഇടവേളയെടുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കലാ സ്ഥാപനങ്ങളുടെയും സമകാലീന കലാ ഉത്സവ ഇടങ്ങളുടെയും പങ്കിനെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചു മുള്ള ഉൾക്കാഴ്ചകൾ നൽകുന്നതായിരുന്നു സെഷനുകൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us