പട്ടാമ്പി ഗവ. ആശുപത്രിയിൽ നോമ്പുതുറ-അത്താഴ വിതരണത്തിന് തുടക്കമായി

New Update
1a537252-cfb2-481b-a4dc-ebf48e390086

പട്ടാമ്പി: റമദാൻ വ്രതകാലത്ത് പട്ടാമ്പി ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകി സി.എച്ച് യൂത്ത് സെന്ററും മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി. 

Advertisment

കഴിഞ്ഞ 16 വർഷമായി മുടങ്ങാതെ നടന്നുവരുന്ന ഈ കാരുണ്യ പ്രവർത്തനത്തിന്റെ ഈ വർഷത്തെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ. സാജിത് നിർവഹിച്ചു.

റമദാനിലെ മുഴുവൻ ദിവസങ്ങളിലും ആശുപത്രിയിലെത്തുന്ന രോഗികൾക്കും സഹായികൾക്കും നോമ്പുതുറക്കാനുള്ള വിഭവങ്ങളും അത്താഴത്തിനുള്ള ഭക്ഷണവും ഈ പദ്ധതിയിലൂടെ ലഭ്യമാക്കും. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം. ഷാക്കിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എച്ച് യൂത്ത് സെന്റർ ഭാരവാഹികളായ ഇ.ടി. റഷീദ്, റമീസ് അസ്‌ലം, ശുഹൈബ്, മൻസൂർ പാലത്തിങ്ങൽ, റാഷിദ്, റിയാസ് നമ്പ്രം, റിഷാദ്, ഷമീറ, ആഷിക്, ഷമീന തുടങ്ങിയവർ പങ്കെടുത്തു. മാതൃകാപരമായ ഈ സേവന പ്രവർത്തനം പതിനാറാം വർഷവും വിജയകരമായി തുടരുകയാണ് എന്ന് സങ്കാടകർ അറിയിച്ചു
 

Advertisment