ഉഴവൂർ: 1964-ൽ കോളേജിലെ ആംഗലെയ സാഹിത്യ വകുപ്പ് മേധാവിയായി
നിയമിതനായി. ദീർഘമായ ഒരു കാലഘട്ടം ഈ പദവി വഹിച്ച പ്രൊഫ. സണ്ണി തോമസ്, സെന്റ് സ്റ്റീഫൻസിന്റെ അക്കാദമിക രംഗത്തെ ഒരു ഉന്നത പ്രതിഭയിരുന്നു. ഊർജ്ജസ്വലനായ ഒരു അധ്യാപകന്റെ അപൂർവ മികവ് അദ്ദേഹത്തിനുണ്ടായിരുന്നു. അത് വിദ്യാർത്ഥികളിൽ അറിവ് മാത്രമല്ല, യഥാർത്ഥ ജിജ്ഞാസയും പഠനത്തിനായുള്ള ദാഹവും ഉണർത്തി.
അദ്ദേഹത്തിന്റെ ജീവിതബദ്ധിയായ അധ്യാപന ശൈലി വിദ്യാർത്ഥികളുടെ വിജ്ഞാന ചക്രവാളങ്ങളെ വിശാലമാക്കുന്ന, ലോകത്തിന്റെ കഥകൾ പാഠങ്ങളുടെ ഉൾക്കാമ്പിലേക്ക് നെയ്തെടുക്കുന്ന ആകർഷകമായ ആഖ്യാനങ്ങളായി മാറി.
ക്ലാസ് മുറിക്കപ്പുറം, പ്രൊഫ. സണ്ണി തോമസ് ഷൂട്ടിംഗിലെ തന്റെ വൈദഗ്ധ്യത്തിലൂടെ ഡിപ്പാർട്ട്‌മെന്റിനും കോളേജിനും വളരെയധികം അഭിമാനം നേടിത്തന്നു. ഒരു ഷൂട്ടിംഗ് ചാമ്പ്യനായ അദ്ദേഹം, 1993 മുതൽ 2012 വരെ 19 വർഷക്കാലം ഇന്ത്യയുടെ ഷൂട്ടിംഗ് ടീമിനെ നയിച്ചുകൊണ്ട് ദേശീയ തല പരിശീലകന്റെ റോളിൽ സേവനം ചെയ്തു.
/sathyam/media/media_files/2025/04/30/tjruFuSZFB9UhLNOwZr4.jpg)
ലോക ചാമ്പ്യൻഷിപ്പുകൾ, ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ 108 സ്വർണ്ണം, 74 വെള്ളി, 53 വെങ്കല മെഡലുകൾ നേടി ഇന്ത്യൻ ടീം അഭിമാനകരമായ പ്രകടനം ഈ കാലയളവിൽ കാഴ്ച വെച്ചു. അദ്ദേഹത്തിന്റെ സമർപ്പണവും വൈദഗ്ധ്യവും ഈ നേട്ടങ്ങൾക്ക് നിർണായക പങ്കുവഹിച്ചു.
സണ്ണിസാറിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും അദ്ദേഹം രൂപപ്പെടുത്തിയ നിരവധി കായിക താരങ്ങൾക്കും അംഗീകാരമായി,2001-ൽ അഭിമാനകരമായ ദ്രോണാചാര്യ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.
വർഷങ്ങൾക്കുശേഷം, പ്രൊഫ. സണ്ണി തോമസിന്റെ 80-ാം ജന്മദിനത്തിൽ,
"ക്ഷമയും മനസ്സിലാക്കലും നിറഞ്ഞ ഒരു ഉപദേഷ്ടാവ്", "തന്റെ കഴിവുകൾ പരിപോഷിപ്പിച്ച ശക്തിയുടെ സ്രോതസ്" എന്നിങ്ങനെ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്ര സണ്ണിസാറിനെ
മനോഹരമായി വിശേഷിപ്പിച്ചു പറഞ്ഞത് ചരിത്രമാണ്.
1997-ൽ വിരമിച്ചതിനുശേഷവും, പ്രൊഫ. സണ്ണി തോമസ് പലരുടെയും ജീവിതങ്ങളെ സ്പർശിച്ചുകൊണ്ടിരുന്നു. ഒരു നല്ല അധ്യാപകനോ, ഒരു ചാമ്പ്യൻ ഷൂട്ടറോ, ഒരു ദേശീയ പരിശീലകനോ എന്നതിലുപരിയായിരുന്നു അദ്ദേഹം.
ഒരു പ്രചോദനാത്മക സാന്നിധ്യമായും, സ്വപ്നങ്ങളെ വളർത്തിയ ഒരു ഉപദേഷ്ടാവായും, സമർപ്പണവും മികവും ഉൾക്കൊള്ളുന്ന ഒരു മനുഷ്യനുമായിരുന്നു സണ്ണിസാർ. അദ്ദേഹത്തിന്റെ അഭിനിവേശം, മാർഗനിർദേശം, വിദ്യാർത്ഥികളോടും കായികതാരങ്ങളോടും ഉള്ള അചഞ്ചലമായ വിശ്വാസം എന്നിവ നമ്മെ വല്ലാതെ മിസ്സ് ചെയ്യും.
/sathyam/media/media_files/2025/04/30/gt7wbO2gdSnq4nXaARkr.jpg)
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അദ്ദേഹത്തിന്റെ സാന്നിധ്യത്താൽ ജീവിതം സമ്പന്നമാക്കിയ എണ്ണമറ്റ വ്യക്തികൾക്കും ഞങ്ങളുടെ ഹൃദയം നുറുങ്ങുന്ന അനുശോചനം അറിയിക്കുന്നു. പ്രൊഫ. സണ്ണി തോമസിന്റെ ഓർമ എന്നും തിളക്കത്തോടെ പ്രകാശിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.