/sathyam/media/media_files/2025/10/30/father-death-2025-10-30-21-47-41.jpg)
തൊടുപുഴ: കോതമംഗലം രൂപത വൈദികനായ ഫാദർ ജോസഫ് കീത്താപ്പിള്ളിൽ (91) നിര്യാതനായി. . സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കുണിഞ്ഞി സെന്റ് ആന്റണിസ് പള്ളിയിൽ. കുണിഞ്ഞിയിലുള്ള സഹോദരൻ കെ. ജെ. ജോണിന്റെ (ബേബി സാർ) ഭവനത്തിൽ (31.10.2025) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് 11 മണി മുതൽ 2 മണി വരെ കുണിഞ്ഞി സെന്റ് ആന്റണിസ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നക്കുതുമാണ്.
ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വിശുദ്ധ കുർബാനയോടൊപ്പമുള്ള അവസാനഭാഗ ശുശ്രൂഷക്ക് ശേഷം ഭൗതികദേഹം സംസ്കരിക്കുന്നതാണ്. കുണിഞ്ഞി കീത്താപ്പിള്ളിൽ പരേതരായ ഉലഹന്നാന്‍ - മറിയം ദമ്പതികളുടെ മകനായി 1934 ല്‍ ജനിച്ച അച്ചന്‍ 1961 ല്‍ വൈദികനായി.
ആരക്കുഴ പള്ളിയിൽ അസ്തേന്തിയായി ശുശ്രൂഷ ആരംഭിച്ച അച്ചൻ ചിറ്റൂർ, പാറപ്പുഴ, തഴുവൻകുന്ന്, നെടിയകാട്, വെള്ളയാംകുടി , നെയ്യശ്ശേരി , കല്ലൂർക്കാട്, കല്ലാനിക്കൽ, കലൂർ, പള്ളിക്കാമുറി പള്ളികളിൽ വികാരിയായി ശുശ്രൂഷ ചെയ്തു. 2009 ൽ വിരമിച്ച അച്ചൻ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു.മേരിക്കുട്ടി, വെറോണിക്ക , കെ യു അഗസ്റ്റിൻ, സി ജോൺസീന സി എം സി, കെ ജെ ആൻ്റണി (പരേതർ), കെ ജെ ജയിംസ്, കെ ജെ ജോൺ എന്നിവർ സഹോദരങ്ങളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us