/sathyam/media/media_files/2026/02/28/jamia-markaz-rank-holders-2025-26-2026-02-28-15-15-58.jpeg)
കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഖസ്സുസ്സ് ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍: ശുഅ്ബ തഫ്‌സീർ, ശുഅ്ബ ഹദീസ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ലുഗ അറബിയ്യഃ, കുല്ലിയ്യ ദിറാസഃ ഇസ്‌ലാമിയ്യ ഇല്‍മുല്‍ ഇദാറഃ, ഇല്‍മുന്നഫ്‌സ് എന്നീ വിഭാഗങ്ങളിലായി നടന്ന 2025-26 അധ്യയന വാർഷിക പരീക്ഷയിൽ പങ്കെടുത്ത 1233 വിദ്യാർഥികളിൽ 99 ശതമാനം പേർ വിജയിച്ചു. പ്രസ്തുത ഡിപ്പാർട്ട്മെൻ്റുകളില്‍ റാങ്ക് നേടിയവര്‍ യഥാക്രമം
ഒന്നാം റാങ്ക്: അഹ്‌മദ് ജദീര്‍ കടൂപ്പുറം, ലുഖ്മാനുല്‍ ഹകീം മാളിയേക്കല്‍, ശിബ്‌ലി ജൗഹര്‍ വള്ളുവമ്പ്രം, സയ്യിദ് ജസൂല്‍ ഹാശിം ബാഹസന്‍ ചീനിക്കല്‍, അബ്ദുല്‍ ഹകീം യുപി, മുഹമ്മദ് ഖലീല്‍ കിഴിശ്ശേരി, മുഹമ്മദ് സ്വാദിഖ് ശ്രീപുഷ്‌കരം,
രണ്ടാം റാങ്ക്:ഫള്‌ലുറഹ്‌മാന്‍ മണ്ണാര്‍ക്കാട്, മുഹമ്മദ് യാസീന്‍ പൂനൂര്‍, അഹ്‌മദ് വട്ടപ്പാറ, ജമാലുദ്ദീന്‍ മാണി, മുഹമ്മദ് ഇര്‍ഫാന്‍ റസാ ബീഹാര്‍, ശബീറലി കാരാട്ടുപറമ്പ്, ഇബ്‌റാഹീം ബാദുഷ കോട്ടിക്കുളം
മൂന്നാം റാങ്ക്:ഖാജ മുഈനുദ്ദീന്‍ പൊന്നംകോട് , നൂറുദ്ദീന്‍ കളത്തില്‍കുണ്ട്, അബ്ദുല്‍ ഹസീബ് ആലിപറമ്പ്, മുഹമ്മദ് സഈദ് വലിയപറമ്പ്, തൗഫീഖ് റസാ ജാര്‍ഖണ്ട്, മുഹമ്മദ് സ്വാദിഖ് കാഞ്ഞിരപ്പള്ളി, മുസമ്മില്‍ കല്ലുള്ളതോട്
വിജയികളെ ജാമിഅ മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ചാന്‍സിലര്‍ സി. മുഹമ്മദ് ഫൈസി, പ്രൊ-ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, റെക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അനുമോദിച്ചു. പരീക്ഷാഫലം https://result.markaz.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് കൺട്രോളർ ഓഫ് എക്സാമിനേഷന്‍ അറിയിച്ചു. റീ വാല്ല്യേഷന് മാര്‍ച്ച് 6 വരെ അപേക്ഷിക്കാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us