/sathyam/media/media_files/2026/02/06/future-kerala-summit-2026-02-06-14-17-17.jpg)
കോഴിക്കോട്: കേരളത്തിന്റെ ഭാവി വികസന മാതൃകകള്‍ വരുംതലമുറയെ കൂടി ഉള്‍ക്കൊള്ളുന്നതും അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതുമാകണമെന്ന് ഫ്യൂച്ചര്‍ കേരള സമ്മിറ്റ്. മര്‍കസ് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മിറ്റ് സംസ്ഥാന വ്യവസായ-നിയമ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ ഭാവി നിര്‍മ്മാണത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളാണ് മര്‍കസ് മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസ മുന്നേറ്റത്തിനും മര്‍കസും മര്‍കസിന്റെ സാരഥികളും നല്‍കുന്ന നേതൃത്വം ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവകേരള നിര്‍മാണത്തില്‍ യുവാക്കളുടെ കഴിവുകളും ആധുനിക സാങ്കേതിക വിദ്യയും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് സമ്മിറ്റ് ചര്‍ച്ച ചെയ്തു. അതോടൊപ്പം, വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളും വ്യവസായ സാധ്യതകളും സമ്മിറ്റ് ചര്‍ച്ച ചെയ്തു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
പി.ടി.എ. റഹീം എം എല്‍ എ, ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ മുരളീധരന്‍, മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി. എറക്കല്‍ സ്വാഗത പ്രസംഗം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us