പാലക്കാട് : ലോക സമാധാനത്തിന് വേണ്ടത് ആഗോള ഗാന്ധി മാർഗ്ഗമാണന്നും തീ വ്രവാദം വളർത്തി കലാപം സൃഷ്ടിക്കുന്ന പാക്കിസ്ഥാനെ പോലുള്ള ഭീകര രാഷ്ട്രങ്ങളെ ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തണമെന്നും സൗഹൃദം ദേശീയ വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സമാധാനത്തിനും സാഹോദര്യത്തിനും ലഹരി വിമുക്ത സമൂഹത്തിനും വേണ്ടി ഗാന്ധിയൻ സന്ദേശവും ഗുരു ദർശനവും പ്രചരിപ്പിക്കുന്നതിനുള്ള സംഘടനയുടെ ജില്ലാ തല ക്യാമ്പയിൻ ആരംഭിച്ചു. ഗാന്ധിയനും കേരള മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ പി . മോഹനകുമാരൻ ഉദ്ഘാടനം ചെയ്തു.
സൗഹൃദം ദേശീയ വേദി ജില്ലാ പ്രസിഡൻ്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ . മണികണ്ഠൻ സ്വാഗതം പറഞ്ഞു. പാലക്കാട് ഹിന്ദി കോളേജ് മേധാവി അക്ബർ ബാദുഷ. എച്ച്., വിമുക്തി ജില്ലാ കമ്മിറ്റി അംഗം കാദർ മൊയ്തീൻ .കെ. എന്നിവർ പ്രസംഗിച്ചു.
സൗഹൃദം ദേശീയ വേദി ജില്ലാ സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട് നന്ദി പറഞ്ഞു. കാശ്മീരിലെ ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. ലോകത്തിൻ്റെ ആത്മീയ ആചാര്യൻ ഫ്രാൻസിസ് മാർപ്പാപ്പ, പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. കെ. കസ്തൂരി രംഗൻ, പ്രമുഖ ചരിത്രകാരൻ ഡോ. എം.ജി. എസ്. നാരായണൻ എന്നിവരുടെ വിയോഗത്തിൽ അനുശോചിച്ചു