ഗാന്ധിദര്‍ശന്‍ സമിതി ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update
gandi dharshan lahari

പാലക്കാട്:  ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല പരിപാടിയുടെ  ഉദ്ഘാടനം അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ഒലവക്കോട് കോ-ഓപ്പറേറ്റീവ് കോളേജില്‍ വെച്ച് സംഘടിപ്പിച്ചു. സ്കൂള്‍, കോളേജുകളില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു.

Advertisment

നെന്മാറ എന്‍.എസ്.എസ് കോളേജ് സുവോളജി വിഭാഗം മേധാവി ഡോ.ലക്ഷ്മി ആര്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എം.ഷാജു അധ്യക്ഷത വഹിച്ചു. ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ പി.മിനി, വസന്ത സീതാലക്ഷമി,ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ മുണ്ടൂര്‍, അബ്ദുള്‍ അസീസ്, എം.സി.സജീവന്‍, വി.മോഹനന്‍, എം.മുരളീധരന്‍, കെ.ശശീന്ദ്രൻ, കെ.രവീന്ദ്രൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment