Advertisment

നിലമ്പൂർ നഗരസഭയിലെ ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യം പാലക്കാട്‌ നഗരസഭ പരിധിയിൽ തള്ളി; നിയമനടപടിക്കൊരുങ്ങി പാലക്കാട്‌ നഗരസഭ

author-image
ജോസ് ചാലക്കൽ
New Update
palakkad wast

പാലക്കാട്‌: നിലമ്പൂർ നഗരസഭയിൽ ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യം പാലക്കാട്‌ നഗരസഭ പരിധിയിൽ തള്ളി. തിരുനെല്ലായി, തങ്കം ബൈപ്പാസ് എന്നിവിടങ്ങളിലാണ് വഴിനീളെ മാലിന്യം തട്ടിയത്. 

Advertisment

മാലിന്യം കൊണ്ട് വന്ന വാഹനം ക്യാമറയിൽ കുടുങ്ങുകയും, തരം തിരിച്ച സമയത്ത് മാലിന്യത്തിൽ നിന്നും ലഭിച്ച അടിസ്ഥാനത്തിൽ  പാലക്കാട് നഗരസഭ നടത്തിയ അന്വേഷണത്തിലാണ് നിലമ്പൂർ നഗരസഭയിലെ  വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിച്ച മാലിന്യമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് .

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ശേഖരിക്കുന്ന മാലിന്യങ്ങളുടെ നീക്കം സംബന്ധിച്ച വാഹനങ്ങളുടെ ജി.പി.എസ് ട്രാക്കിങ്, അന്തിമ സംസ്ക്കരണം വരെയുള്ള നീരീക്ഷണം എന്നിവയെല്ലാം അതാത് തദ്ദേശസ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നിരിക്കെ വലിയ വീഴ്ചയാണ് ഈ തദ്ദേശ സ്ഥാപനത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. 

പാലക്കാട്‌ നഗരസഭ തെരുവോരങ്ങൾ ദിനംപ്രതി നിരീക്ഷണം നടത്തുകയും  അവിടെ വരുന്ന മാലിന്യങ്ങൾ അന്നേക്ക് തന്നെ തരം തിരിച്ച് മാറ്റുന്ന നടപടികൾ സ്വീകരിച്ചും വരുന്നുണ്ട്.

അതിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗം നിരീക്ഷിക്കുന്ന റെഡ്സ്പോട്ട് ( മാലിന്യ നിക്ഷേപം ഉണ്ടാവാൻ സാധ്യതയുള്ളതായി പ്രത്യേകം മാർക്ക് ചെയ്ത സ്ഥലങ്ങൾ ) വർക്കേഴ്സ് ആണ് കാലത്ത് 4 മണിക്ക് ഇത്  കണ്ടത് 

ഈ പ്രവർത്തിക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും പാലക്കാട്‌ നഗരസഭ സ്വീകരിക്കും.

Advertisment