New Update
/sathyam/media/media_files/2025/10/10/1b3f8139-c0af-4d5e-99be-cb5e2f277ae5-2025-10-10-14-24-51.jpg)
കാഞ്ഞാർ: വികസനമേന്മകൾ പറയാനില്ലാത്ത പൂശു സർക്കാർ ജനരോഷത്തിൽ നിലംപൊത്തുമെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു. ഭക്തരാൽ സംഭാവന നൽകിയ ക്ഷേത്ര മുതൽ കൊള്ളയടിക്കുന്നവരെ വെള്ളപൂശുന്ന സർക്കാർകാപട്യം ജനങ്ങൾ തിരിചറിയും. കേരള കോൺഗ്രസ്സ് ജന്മദിനത്തോടനുബന്ധിച്ച് കുടയത്തൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞാറിൽ പതാക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. മോനിച്ചൻ.
Advertisment
പാർട്ടി മണ്ഡലം പ്രസിഡന്റ് ജിൽസ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച യോഗത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ചാണ്ടി ആനിത്തോട്ടം ജന്മദിന സന്ദേശം നൽകി. പാർട്ടി നിയോജകമണ്ഡലം സെക്രട്ടറി റ്റി.സി ചെറിയാൻ, ബേബി പിണക്കാട്ട്, ഷിബി പനംന്താനം, ടോമി തുളുവനാനി, തങ്കച്ചൻ കുന്നേൽ, ജോസ് അരീപ്പറമ്പിൽ , ഷൈജൻ കമ്പകത്തിങ്കൽ, ജോസഫ് അരീപറമ്പിൽ ,
സന്താഷ് കീന്തനാനിയിൽ എന്നിവർ പ്രസംഗിച്ചു.