/sathyam/media/media_files/2026/03/09/ramdhan-jij-2026-03-09-14-51-40.jpg)
കോഴിക്കോട് : ഗൾഫ് മലയാളി ഫെഡറേഷൻ (GMF) സൗദി അറേബ്യയിലെ റിയാദിൽ തുടക്കം കുറിച്ച് ഇന്ന് ജി സി സി രാജ്യങ്ങളിലാകെ പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട് കൊണ്ട് സജീവമായി പ്രവർത്തിക്കുന്ന സംഘടനയായി മാറിയിരിക്കുകയാണ്. ചെയർമാൻ റാഫി പാങ്ങോട് ന്റെ നേതൃത്വത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തമായി മുന്നേറുന്നു.
ബഹറൈനിലെ സാമൂഹ്യപ്രവർത്തകൻ ബഷീർ അമ്പലായി, സൗദി അറേബ്യയിലെ അബ്ദുൽ അസീസ് പവിത്ര, ഷാജി മഠത്തിൽ, ഹരികൃഷ്ണൻ കണ്ണൂർ, സത്താർ ആലപ്പുഴ, ചാൻസ് റഹ്മാൻ, അജേഷ് തായിഫ്, ഷാനിയാസ് കുന്നിക്കോട്, സജീർ പെരുംകുളം, മുസ്തഫ കുമരനല്ലൂർ, അഫ്സൽ കണ്ണൂർ തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമാണ്.
പ്രമുഖ ജീവകാരുണ്യപ്രവർത്തകൻ നാസർ മാനു,നൗഷാദ് ആലത്തൂർ എന്നിവരുടെ നേതൃത്വത്തിൽ GMF-ൻ്റെ സേവന പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാകുന്നു. GMF സെൻട്രൽ കമ്മിറ്റി അംഗമായ കോയ ഇടിമൂഴിക്കൽ, കേരള സംസ്ഥാന കോ-ഓർഡിനേറ്റർ സലീം തൈക്കണ്ടി, സലീം കാരപ്പറമ്പ് എന്നിവർ കേരളത്തിലും സ്തുത്യർഹമായ രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഓണം, വിഷു, ക്രിസ്മസ്, റമദാൻ എന്നീ വിശുദ്ധ ദിനങ്ങളിലായി വയനാട്ടിലെ ആദിവാസി മേഖലകളിലും കേരളത്തിലെ വിവിധ പ്രദേശങ്ങളിലുമുള്ള പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായഹസ്തം നീട്ടി GMF പ്രവർത്തിക്കുന്നു.
ഈ റമദാനിലും കേരളത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന തീരദേശ മേഖലകളിലും മറ്റ് തെരഞ്ഞെടുത്ത പ്രദേശങ്ങളിലുമായി റമദാൻ കിറ്റുകൾ വിതരണം ചെയ്ത് സംഘടന പ്രവർത്തനം തുടരുകയാണ്.റമദാൻ പതിനെട്ടിന് ഞായറാഴ്ച കോഴിക്കോട് വെള്ളയിലെ ഗ വൺമെന്റ് ഫ്ലാറ്റുകളിൽ താമസിക്കുന്ന മൽസ്യബന്ധന തൊഴിലാളികൾ അടങ്ങുന്ന കുടുംബങ്ങൾക്ക് സംസ്ഥാന കോ-ഓർഡിനേറ്റർ സലീം തൈക്കണ്ടിയുടെ സാന്നിധ്യത്തിൽ GMF സെൻട്രൽ കമ്മിറ്റി അംഗം കോയ ഇടിമൂഴിക്കൽ റമദാൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി റമദാൻ കിറ്റ് വിതരണവുമായി സംഘടനാ പ്രവർത്തകർ സജീവമാണ്.
യുദ്ധഭീതിയിൽ ഭയ ചകിതരായി നിൽക്കുന്ന സാഹചര്യത്തിലും സൗദി അറേബ്യയിലെ മസ്റകളിലും ആട്ടിടയന്മാരുടെയും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരുടെയും ക്ലീനിംഗ് വനിതാ തൊഴിലാളികളുടെയും ഇടയിൽ നേരിട്ട് എത്തി GMF ചെയർമാനും സാമൂഹ്യപ്രവർത്തകനുമായ റാഫി പാങ്ങോടിൻ്റെ നേതൃത്വത്തിൽ റമദാൻ നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളും ഇഫ്താർ കിറ്റുകളും വിതരണം ചെയ്യുന്നു.
ഇതോടൊപ്പം തന്നെ കേരളത്തിലെ വിവിധ ഭാഗങ്ങളിലും റമദാൻ കിറ്റ് വിതരണ പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണ്. വരും നാളുകളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി സംഘടന പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
സർവ്വശക്തനായ റബ്ബിന്റെ അനുഗ്രഹം ഈ പ്രവർത്തനങ്ങൾക്ക് ലഭിക്കട്ടെ — ആമീൻ.
ഗൾഫ് മലയാളി ഫെഡറേഷൻ (G M F ) കേരള സ്റ്റേറ്റ് കമ്മറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us