/sathyam/media/media_files/2026/02/16/604df2c3-4e34-4063-9130-43933a4ad9e9-2026-02-16-18-06-10.jpg)
പൊന്നാനി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചവർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് തീർത്ഥാടനം സംബന്ധിച്ച സമഗ്ര അവബോധം പകർന്ന് നൽകി. പൊന്നാനി, തവനൂർ മണ്ഡലങ്ങളിൽ നിന്നുള്ള തീര്ഥാടകർക്കുള്ള പരിശീലന ക്ലാസ് ആലത്തിയൂർ എം ഇ റ്റി ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്.
പൊന്നാനിയിൽ നിന്നുള്ളവർക്കുള്ള ക്ലാസ്സിന്റെ ഉദ്‌ഘാടനം മുൻ ഹജ്ജ് കമ്മിറ്റി അംഗം ഹാജി കെ എം മുഹമ്മദ് ഖാസിം കോയ ഉസ്താദും തവനൂർ മണ്ഡലം ക്ലാസിൻ്റെ ഉദ്ഘാടനം ഹജ്ജ് കമ്മിറ്റി അംഗം അഡ്വ. മൊയ്തീൻകുട്ടിയും നിർവ്വഹിച്ചു. രണ്ടു മണ്ഡലങ്ങളിൽ നിന്നുള്ള 424 ഹാജിമാർ പങ്കെടുത്തു.
സർവ മതസ്ഥരും ആദരിക്കുന്ന ഇബ്രാഹിം നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഹജ്ജ് കൊണ്ട് ഉദ്യേശിക്കുന്നതും അദ്ദേഹം സാക്ഷാത്കരിച്ച സർവ്വശക്തന് വേണ്ടിയുള്ള സമ്പൂർണ ആത്മസമർപ്പണം ആണെന്ന് ഖാസിം കോയ ഹാജിമാരെ ഉത്‌ബോധിപ്പിച്ചു.
പവർ പോയൻ്റ് പ്രസൻ്റേഷൻ്റെ സഹായത്തോടെയാണ് ക്ലാസ് നടത്തിയത്. പങ്കെടുത്ത മുഴുവൻ ഹാജിമാർക്കും ഹാറ്റ് കാർഡും, ഹജ്ജ് കൈപുസ്തകവും വിതരണം നടത്തി. സുവിത ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി ജാഫർ കെ.കക്കൂത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഫാക്കൽറ്റിമാരായ സി എം അസ്ക്കർ, ജാഫർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ്, മണ്ഡലം ട്രൈനർമാരായ മുഹമ്മദ് നസീർ, അലി മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു.
രാവിലെ 9 ന് തുടങ്ങിയ ക്ലാസ് 5ന് സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us