ഹില്ലി അക്വ: മന്ത്രി റോഷിയുടെ കോലം കത്തിച്ച് പ്രതിഷേധം

New Update
cda20d8b-4959-437a-ab0b-ac0969d8d906

തൊടുപുഴ: ഹില്ലി അക്വ കുപ്പി വെള്ള കമ്പനി അടച്ചുപൂട്ടുവാൻ നടത്തുന്ന സർക്കാർ നീക്കത്തിനെതിരെ കേരള യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധമാർച്ചും മന്ത്രി റോഷി അഗസ്റ്റിന്റെ കോലം കത്തിക്കലും നടത്തി.

Advertisment

തൊടുപുഴ മലങ്കരയിലെ ഹില്ലി അക്വ കുപ്പിവെള്ള കമ്പനി പണയപ്പെടുത്തി 4 കോടി രൂപയ്ക്ക് കട്ടപ്പന, ആലുവ എന്നിവിടങ്ങളിൽ പുതിയ കമ്പനി തുടങ്ങാൻ നീക്കം നടത്തുന്ന തീരുമാനം വിവാദമായിരുന്നു. തുടർച്ചയായി  അനധികൃത രാഷ്ട്രീയ നിയമനങ്ങൾ നടന്നു വന്നത് കടുത്ത സാമ്പത്തിക ബാധ്യതവരുത്തിയിരുന്നു. തെരെഞ്ഞെടുപ്പ് വിജ്ഞാപനം മുന്നിൽ കണ്ട് രണ്ടാഴ്ച കൊണ്ട് അപേക്ഷാ നടപടികൾ പൂർത്തീകരിച്ച് ഇരുപതിലധികം പാർട്ടിക്കാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെയുമാണ് പ്രതിഷേധ മാർച്ച് നടത്തിയത്.

സ്വകാര്യ കുടിവെള്ള കമ്പനികൾക്കു വേണ്ടി ജനകീയ ബ്രാന്റായ ഹില്ലി അക്വ കുപ്പിവെള്ള കമ്പനി തകർക്കാൻ നടത്തുന്ന നീക്കമാണ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു. ആരംഭിക്കാനിരിക്കുന്ന കട്ടപ്പന പദ്ധതിയുടെ പേരിൽ മന്ത്രിയുടെ പാർട്ടിക്കാരന്റെ 20 സെന്റ് സ്ഥലം ഒന്നര ലക്ഷം രൂപ മാസവാടക നൽകാൻ കരാറായിരിക്കുകയാണ്. 

8d1505c6-16e3-4395-b412-fe33f2c39239

തൊടുപുഴയിൽ നിന്നുംയന്ത്ര സാമഗ്രികൾ ഉൾപ്പെടെ കട്ടപ്പനയ്ക്ക് കടത്തിക്കൊണ്ടുപോയതായും എം.മോനിച്ചൻ കുറ്റപ്പെടുത്തി. ഹില്ലി അക്വ കുപ്പിവെള്ള കമ്പനിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.മോനിച്ചൻ.

കേരള യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ അധ്യക്ഷതവഹിച്ചു.
കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്ജ് കുന്നപ്പള്ളിയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി ജെയ്സ് ജോൺ താനത്തുപറമ്പിൽ ,ഷിജോ മൂന്നു മാക്കൽ, ബ്ലസി ഉറുമ്പാട്ട്, രഞ്ജിത്ത് മനപ്പുറത്ത്, ഷാജി അറയ്ക്കൽ, പി.കെ സലിം, ജോർജ് ജെയിംസ്, സന്തു കാടങ്കാവിൽ, വിഷ്ണു സജി, പൗലോസ് ജോർജ്ജ്, സ്മിനു പുളിക്കൽ, എൻ ഹരിശങ്കർ , അഡ്വ. ജെറിൻ കാരിശ്ശേരി,ജെൻസ് നിരപ്പേൽ , ലാലിച്ചൻ വരിക്കപ്ലാക്കൽ, ഷാന്റി പട്ടേരി പറമ്പിൽ , റോബിൻ മുളങ്കൊമ്പിൽ, ബിബിൻ കെമന്റ പാമ്പയ്ക്കൻ എന്നിവർ പ്രസംഗിച്ചു.

Advertisment