/sathyam/media/media_files/2026/01/13/hindu-family-2026-01-13-21-08-50.jpg)
പാലക്കാട്:സ്വാമി സത്യാനന്ദ സരസ്വതിയുടെ നവതിയാഘോഷം, കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ ഭാഗമായി ശ്രീരാമദാസമിഷൻ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പാലക്കാട് കദളീവനത്തിൽ ഹിന്ദു കുടുംബ സമീക്ഷ സംഘടിപ്പിച്ചു.
ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശക്തി ശാന്താനന്ദ മഹർഷി ഭക്തർക്ക് മാർഗദർശനം നൽകി.
കുടുംബമാണ് ഭൂമിയിലെ ഏറ്റവും ചെറിയ സംഘടന സംവിധാനം.ഓരോ കുട്ടിയും ആദ്യം മാതൃകയാക്കുന്നത് അച്ഛനമ്മമാരെയും മറ്റു കുടുംബാംഗങ്ങളെയുമാണ്.മാറി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് കുടുംബങ്ങളെ ധാർമികമായും ആത്മീയമായും ഉണർത്താൻ സംസ്ഥാനത്തൊട്ടാകെ കുടുംബ സമീക്ഷ ഒരുക്കുന്നതെന്ന് പ്രഭാഷകർ പറഞ്ഞു.
ഹിന്ദു കുടുംബസമീക്ഷ ജനറൽ കൺവീനർ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതിആമുഖഭാഷണം നിർവഹിച്ചു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.എം.ചഷിൽകുമാർ അധ്യക്ഷനായി. ഡോ.ശ്യാം ചൈതന്യ,ശ്രുതി ശ്യാം,ലക്ഷ്മണ സ്വാമി,സ്വാമി ദേവാനന്ദപുരി,ശാന്താനന്ദ മഹർഷി,എസ്.കിഷോർ കുമാർ,ബ്രഹ്മചാരി പ്രവിത്,സ്വാമി അശേഷാനന്ദ,പ്രഭാകരാനന്ദ സരസ്വതി തുടങ്ങിയവർ ധാർമിക പ്രഭാഷണം നടത്തി.
സ്വാമി സത്യാനന്ദ സരസ്വതിയുടെ 90-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാമദാസ മിഷൻ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ഹിന്ദു കുടുംബ സമീക്ഷ 14 ജില്ലകളിലും പ്രയാണം നടത്തുന്നുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us