Advertisment

സുരക്ഷിതമായ ഗതാഗതം പ്രധാനം, റോഡ് ഗതാഗത-സുരക്ഷ ബോധവൽക്കരണ പ്രചാരണവും പരിശീലനവും നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update
HONDA ROAD SAFTY

പാലക്കാട്: റോഡ് സുരക്ഷാ ബോധവൽക്കരണ പ്രചാരണവും പരിശീലനവും സംഘടിപ്പിച്ച്  ഹോണ്ട.  ഓ൪ഫണേജ് മോഡൽ ഹൈസ്കൂൾ, ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ എന്നിവിടങ്ങളിലെ 1900 ത്തിലധികം വിദ്യാ൪ഥികൾക്കും ജീവനക്കാ൪ക്കും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് മോട്ടോർ ഇന്ത്യ  പരിശീലനം നൽകി. 

Advertisment

റോഡിൽ ഉത്തരവാദിത്തത്തോടെ പെരുമാറുന്നതിന് യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്നതിൻ്റെ  ഭാഗമായാണ് കാമ്പെയ്൯. സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനുള്ള തിയറി, അപകട പ്രവചന പരിശീലനം, റോഡ് സുരക്ഷാ ക്വിസുകൾ, ഹെൽമെറ്റ് ബോധവൽക്കരണ സെഷനുകൾ, പ്രായോഗിക റൈഡിംഗ് ട്രെയിനർ പരിശീലനം എന്നിവ നൽകി.

സുരക്ഷിതമായ ഗതാഗത അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ നിർണായക പങ്ക് കണക്കിലെടുത്ത് സംവേദനാത്മകവും ആകർഷകവുമായ പ്രവർത്തനങ്ങളിലൂടെ സുരക്ഷിതമായ റോഡ് രീതികൾ വളർത്തിയെടുക്കുന്നതിനുള്ള കാമ്പയിനാണ്  രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

സ്കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ എന്നിവയിലുടനീളം പതിവായി ഇത്തരം കാമ്പെയ്നുകൾ നടത്തുന്നതിലൂടെ അപകടങ്ങൾ ഗണ്യമായി കുറയ്ക്കാനും സാധിക്കും. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ ആവശ്യകത പരിഹരിക്കാനും ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് ശീലങ്ങൾ വളർത്താനുമാണ് കാമ്പെയ്നുകളുടെ  ശ്രമം. 

Advertisment