/sathyam/media/post_attachments/x2xssIJ12nIc2KYlKPGn.jpg)
സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2023ആഗസ്റ്റ് മാസത്തിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാകേന്ദ്രങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്. കൂടാതെ ഐ.എച്ച്.ആർ.ഡി.യുടെ വെബ്സൈറ്റിലും www.ihrd.ac.in പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ നവംബർ 2 വരെ അതത് കേന്ദ്രങ്ങളിൽ പിഴ കൂടാതെയും, നവംബർ 4 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാവുന്നതാണ്.
ഫെബ്രുവരി 2024-ലെ 2020 സ്കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ ഒക്ടോബർ 30 നു മുൻപായും 200 രൂപ ലേറ്റ് ഫീയോടുകൂടി ഒക്ടോബർ 31 വരെയും അതാത് സ്ഥാപനമേധാവികൾ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us