New Update
/sathyam/media/media_files/2026/01/15/20260114_102457-2026-01-15-13-32-09.jpg)
മലപ്പുറം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബ്രാന്റ് വസ്ത്രങ്ങൾക്കായി ഷോപ്പിംഗ് ആരംഭിക്കുന്നതിന്,ലഭ്യമായ വ്യത്യസ്ത ഡിസൈനുകളിൽ മുന്നേറ്റം കുറിച്ച സാംസ് കളക്ഷൻസിന്റെ സഹകരണത്തോടെയുള്ള സ്ഥാപനം 'ഫറങ്കിസ് ബോട്ടിക് 'മലപ്പുറം നഗരസഭ ചെയർപേഴ്സൻ അഡ്വ.വി.റിനിഷ റഫീഖ് നാടിന് സമർപ്പിച്ചു.സഫിയ കെ.എച്ച് ആദ്യ വില്പന നടത്തി.മലപ്പുറം ചെറാട്ടുകുഴി റോഡ്,പേൾ സെന്ററിലാണ്
Advertisment
ഫറങ്കിസ് ബോട്ടിക്.
സംരംഭക കേരളം മികച്ച രീതിയിലുള്ള വനിതാ സൗഹൃദ സംസ്ഥാനമായി പുരോഗമിച്ചു വരികയാണ്.വനിത സംരംഭം ആരംഭിക്കുന്നതിനും തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ പ്രചോദനമായും വനിതകൾ ഇന്ന് ഏറെ മുന്നിൽ എത്തികൊണ്ടിരിക്കുന്നത് സന്തോഷകരമാണെന്ന് ഉദ്ഘാടക പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി മികച്ച ഡിസൈനർ വസ്ത്രങ്ങൾ,സാരീസ്,ചുരിദാർ മെറ്റിരിയൽസ്,റെഡിമെയ്ഡ് ചുരിദാർസ്,ജുവൽസ്,ബാഗ്സ് എല്ലാം ഈ കേന്ദ്രത്തിലുണ്ട്. ഉപഭോക്താക്കൾക്കായി വസ്ത്രങ്ങൾ സ്വന്തം ഇഷ്ടങ്ങൾക്കൊത്ത് രൂപകൽപ്പന ചെയ്യാനും ചുരിദാർ ഡ്രസ്സ് മെറ്റീരിയൽസിന് തുണിയെടുത്ത് തയ്ച്ചു കൊടുക്കുന്നതിനുള്ള സംവിധാനങ്ങളും ബോട്ടിക്കിലുണ്ട്.
വരദം മീഡിയ ഡയറക്ടർ ഉണ്ണി വരദം അധ്യക്ഷനായി. ജീത്തു,യമുന,സക്കീന പുൽപാടൻ, എന്നീ നഗരസഭ അംഗങ്ങളും സംരംഭകരും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. ഇക്ബാൽ മച്ചിങ്ങൽ സ്വാഗതവും ഫറങ്കിസ് ബോട്ടിക് സംരംഭക ഷക്കീല ഇഖ്ബാൽ നന്ദിയും പറഞ്ഞു.
ഫോൺ:9747358360
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us