/sathyam/media/media_files/2025/12/03/49e8485b-3ae5-425b-bf2f-a7428f3cb1c1-2025-12-03-18-16-19.jpg)
അരിക്കുഴ: ജെസിഐ അരിക്കുഴയുടെ നേതൃത്വത്തിൽ ത്രിതല
പഞ്ചായത്തിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി
മണക്കാട് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളെയും രാഷ്ട്രീയ
നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് “ഇലക്ഷൻ മുഖാമുഖം
2025” പരിപാടി ഡിസംബർ 1 നു വൈകീട്ട് അരിക്കുഴ സഹകരണ
ബാങ്കിന്റെ പരിസരത്ത് വെച്ച് സംഘടിപ്പിച്ചു.
യുഡിഎഫ് പ്രതിനിധി പിഎസ് ജേക്കബ്, എൽഡിഎഫ് പ്രതിനിധി
വിബി ദിലീപ്കുമാർ, ബിജെപി പ്രതിനിധി ബിനു ജെ കൈമൾ, 20
20 പ്രതിനിധി റിജോ എബ്രഹാം, വിവിധ വാർഡുകളിൽ
മത്സരിക്കുന്ന സ്ഥാനാർഥികൾ എന്നിവർ പങ്കെടുത്തു.
അഡ്വക്കേറ്റ് ബാബു പള്ളിപ്പാട്ടാണ് മോഡറേറ്റർ ആയി പരിപാടി
നയിച്ചത്. ജെസിഐ പ്രസിഡന്റ് സുജിത് സണ്ണിയുടെ
അധ്യക്ഷതയിൽ, മുൻ പ്രസിഡന്റ് ഷിജോ ജോയ്, സെക്രട്ടറി എഡ്വിൻ ജോസ്, ട്രെഷറർ
ജിറ്റോ ജോൺസൺ, പ്രോഗ്രാം കോർഡിനേറ്റർമാരായ രഞ്ജിത്ത് പിഎസ്, അലക്സ് ജോൺ,
സുരേഷ് ബാബു എന്നിവർ പരിപാടിക്ക് നേതൃത്തം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us