ഇടുക്കി ജില്ലയില്‍ 5000 കടന്ന് കെഫോണ്‍ കണക്ഷൻ

New Update
kfon

ഇടുക്കിഇടുക്കി ജില്ലയിൽ അതിവേഗം മുന്നേറി കെഫോൺ കണക്ഷൻസാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ  ഇന്റര്‍നെറ്റ് സൗകര്യം നല്‍കി വൻസ്വീകാര്യതയാണ്  ഇടുക്കി ജില്ലയിൽ കെഫോണിന് ലഭിച്ചിട്ടുള്ളത്പദ്ധതി വഴി 5449  കണക്ഷനുകള്‍ ഇതിനോടകം ജില്ലയിൽ  നല്‍കിയിട്ടുണ്ട്.

Advertisment

ജില്ലയില്‍ കലക്ടറേറ്റ് ഉള്‍പ്പടെയുള്ള 1335  സര്‍ക്കാര്‍ ഓഫീസുകളിൽ കെഫോണ്‍ നെറ്റുവര്‍ക്കാണ് ഉപയോഗിക്കുന്നത്കൂടാതെ 402 ഓളം  ബിപിഎല്‍ ഉപഭോക്താക്കൾക്കും കെഫോണ്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞുപ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറിലധികം ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഇതിനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

മലയോര പ്രദേശങ്ങളിലെ ജനങ്ങളെയും വിനോദസഞ്ചാര മേഖലയെയും ഡിജിറ്റലൈസ് ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നുഅതിനെ മറികടന്ന്  ഇടുക്കിയിൽ 5000 ത്തിലധികം  വീടുകൾക്ക്  കണക്റ്റിവിറ്റി  ഉറപ്പാക്കാനായത്  കെഫോൺ പദ്ധതിയുടെ വിജയത്തിന്റെ തെളിവാണ്സംസ്ഥാനത്തിന്റെ ഓരോ കോണിലും വിശ്വാസയോഗ്യമായ ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യംകെഫോണ്‍ എം.ഡി ഡോസന്തോഷ് ബാബു ..എസ് (റിട്ട.) പറഞ്ഞു.

പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാംകെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.

Advertisment