സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് പാലക്കാട്, മലപ്പുറം ജില്ലകളിൽ നഴ്‌സുമാരെ നിയമിക്കുന്നു

New Update
കനിവ് 108 ആംബുലന്‍സിലൂടെ ഇനി കൂടുതല്‍ സേവനങ്ങൾ; ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാനും വിവരങ്ങള്‍ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്

പാലക്കാട്/ മലപ്പുറം: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ ഇടങ്ങളിൽ നഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് ആണ് യോഗ്യത. ശമ്പളം 27,800 (സിടിസി). പ്രായപരിധി 40 വയസ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയിൽ വിലാസത്തിലോ 7594050320 എന്ന നമ്പറിലോ അയക്കുക.