വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

New Update
AMBULANCE KANIV BGUH

ആലപ്പുഴ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അരൂർ പള്ളിയറക്കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന 29കാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45നാണു സംഭവം. 

Advertisment

യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. എന്നാൽ ആംബുലൻസ് എത്തുന്നതിനു മുൻപ് യുവതി വീട്ടിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 


ഉടൻ ആംബുലൻസ് പൈലറ്റ് പ്രവീൺ വി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ മേരി വി എന്നിവർ സ്ഥലത്തെത്തി. തുടർന്ന്  മേരി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് പ്രവീൺ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Advertisment