/sathyam/media/media_files/2026/02/18/food-fest-2026-02-18-00-46-28.jpg)
കണ്ണൂർ: തദ്ദേശ ദിനാഘോഷത്തിന്റെയും ഹാപ്പിനെസ്സ് ഫെസ്റ്റിന്റെയും ഭാഗമായി നടക്കുന്ന വിപണന മേളയിൽ പാൻ ഇന്ത്യൻ രുചി കൂട്ടുകളൊരുക്കി കുടുംബശ്രീയുടെ ഫുഡ് സ്റ്റാളുകൾ.
കേരളത്തിലെ വിവിധ ജില്ലകളിലെ ഭക്ഷണ വിഭവങ്ങൾ കൂടാതെ കർണ്ണാടക, ഒഡിഷ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലെ വ്യത്യസ്ത വിഭവങ്ങളാണ് ഇത്തവണ കുടുംബശ്രീ ഫുഡ് കോർട്ടിൽ ഇടം നേടിയിരിക്കുന്നത്.
കർണാടക സ്റ്റാളിൽ കൊക്കോ എനർജി ഡ്രിങ്ക്, ചിക്കൻ സുക്ക, നീർദോശ, ഒഡിഷയിൽ ചിക്കൻ റൂമിലി റോൾ, ഉത്തരാഖണ്ഡിലെ സ്‌പൈസി നൂഡിൽസ്,ആന്ധ്രപ്രദേശിലെ മധുര വിഭവമായ പൂത്തരേ കുലു, ഉഴുന്ന് പരിപ്പ് കൊണ്ടുള്ള വിഭവമായ സുന്നി ഉണ്ടാലൂ ഹൈദരാബാദ് ധം ബിരിയാണിയെല്ലാം വേറിട്ട രുചി അനുഭവങ്ങളാണ് നൽകുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിലെ കൈയൊപ്പ് ചാർത്തിയ വിഭവങ്ങളായ കാസർഗോഡുകാരുടെ ബട്ടൂര, പൈനാപ്പിൾ ചിക്കൻ, കോട്ടയം സ്പെഷ്യൽ കപ്പ ബിരിയാണി, കപ്പയും ബീഫും, കപ്പയും വാരിയെല്ല് കറിയും, പുലാവോ ചിക്കൻ കറി, പിടി കോഴിക്കറി, കണ്ണൂരിലെ ചിക്കൻ പൊട്ടിത്തെറിച്ചത്, കല്ലുമ്മക്കായി, അട്ടപ്പാടി വനസുന്ദരി, തിന പായസം, ഊരുകാപ്പി, എറണാകുളത്തെ ബൂസ്റ്റ് കുലുക്കി, എബിസി ജ്യൂസ്, റാഗി സമൂത്തി, വിവിധതരം നെല്ലിക്ക ജ്യൂസ് ഇങ്ങനെ പോകുന്നു വിഭവങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us