Advertisment

കണ്ണൂര്‍ കോര്‍പ്പറേഷന്‍  ഗവ.തളാപ്പ് മിക്സഡ് യു പി സ്കൂളില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തു

author-image
ഇ.എം റഷീദ്
New Update
2



സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമയില്‍ പതിനൊന്നാമത്തെ പ്രതിമയുടെ അനാച്ഛാദനം ഗവ.തളാപ്പ് മിക്സഡ് യു പി സ്കൂളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ്  അധ്യക്ഷത വഹിച്ചു.

Advertisment

നേരത്തെ മുഴത്തടം ഗവ.യു പി സ്കൂള്‍, പയ്യാമ്പലം  ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, തോട്ടട ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, താവക്കര യു പി സ്കൂള്‍, ആനയിടുക്ക് എല്‍ പി സ്കൂള്‍, പള്ളിക്കുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഗവ.സിറ്റി ഹയര്‍ സെക്കണ്ടറി സ്കൂള്‍,  പുഴാതി വെല്‍ഫെയര്‍ എല്‍ പി  സ്കൂള്‍, ഗവ.ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചിരുന്നു.

ചടങ്ങില്‍  കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ഹെഡ്മാസ്റ്റര്‍ സുനില്‍ കുമാര്‍ ടി സി, മദര്‍ പി ടി എ പ്രസിഡന്‍റ് ബിന്ധ്യ രാജേഷ്, അധ്യാപികയായ ശര്‍മിള ജോര്‍ജ്ജ്, ശില്‍പി മനോജ് സി തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment