/sathyam/media/media_files/2026/02/27/20260227_123513-2026-02-27-17-25-38.jpg)
പാലക്കാട് :ലഹരിവസ്തുക്കൾ പുതിയകാലത്തെ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിൻ്റെ ബോധ്യപ്പെടുത്തലുമായി കരിമ്പ ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ 'ഫോർമേഷൻ' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു.
കുട്ടികളുടെ തെറ്റായ ചങ്ങാത്തം വീടും വിദ്യാലയവും എങ്ങനെ അവമതിക്കപ്പെടുന്നു എന്നുള്ളതിൻ്റെ ഹ്രസ്വരൂപമാണ് ഈ ഷോർട്ട് ഫിലിം. ജേണലിസം അധ്യാപകൻ റോയ് തോമസ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം സ്കൂളിൽ പ്രദർശിപ്പിച്ചതിനുശേഷമാണ് റിലീസ് ചെയ്തത്.
പ്രകാശന സദസ്സ് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത തേക്കിൻകാട്ടിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് പാലക്കൽ ഷോർട്ട് ഫിലിം പ്രകാശനം നടത്തി. പിടിഎ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ അധ്യക്ഷനായി.
പ്രസന്നൻ മുളഞ്ഞൂർ മുഖ്യാതിഥിയായി പങ്കെടുത്തു. എൻഎസ്എസ് അവാർഡ് ജേതാവ് ഹർഷിണി.ബി, അധ്യാപക അവാർഡ് ജേതാവ് പി.ഭാസ്കരൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അരുൺരാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.പിടിഎ വൈസ് പ്രസിഡന്റ് ടി.വിൽസൺ,സംസാരിച്ചു.
പ്രിൻസിപ്പൽ ബിനോയ്.എൻ ജോൺ സ്വാഗതവും,ആൽവിൻ സിജു നന്ദിയും പറഞ്ഞു
സാന്ദ്ര ബെന്നി മോഡറേറ്ററായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us