Advertisment

സംസ്കൃത സർവ്വകലാശാലയിൽ കാഷ്വൽ ലേബറർ ഒഴിവുകൾ

New Update
സംസ്കൃത സർവ്വകലാശാലയുടെ മാതൃകാ വിദ്യാലയ പദ്ധതി കോഴ്സുകൾഃ ഫലം പ്രസിദ്ധീകരിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ കാഷ്വൽ ലേബറർ (സ്വീപ്പർ കം ഹെൽപ്പർ, ഗാർഡനർ, ഹെൽപ്പർ, ഓഫീസ് അറ്റൻഡന്റ്) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രതിദിനം 660/- (പ്രതിമാസം 17,820/-രൂപ) വേതനത്തോടെ നിയമനം നടത്തുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. 

Advertisment

ഉയർന്ന പ്രായപരിധി 45 വയസ്സ്. അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദി ക്കുന്നതാണ്. അപേക്ഷകർ പത്താം ക്ലാസ് ജയിച്ചിരിക്കണം. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഒക്ടോബർ 25. അപേക്ഷാഫീസ് : ജനറൽ – 50/-രൂപ, എസ്.സി./എസ്.ടി./പി.എച്ച്. - 25/- രൂപ.

ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ 2023 ഒക്ടോബ‍ർ 28ന് സ‍ർവ്വകലാശാലയിൽ ലഭിക്കേണ്ടതാണ്.

അപേക്ഷാ ഫോം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കായി സർവ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in) സന്ദർശിക്കുക.

 

Advertisment