കേരളലെ പി.എം ശ്രീ മോഡൽ ട്രേഡ് കരാർ ഒപ്പിടലാണ് അമേരിക്കയിൽ നടന്നത്: എം.മോനിച്ചൻ

New Update
monichan

തൊടുപുഴ: കേരള മന്ത്രിസഭയോ ഭരണമുന്നണിയോഅറിയാതെ പി.എം ശ്രീ ,തൊഴിൽ നയ പദ്ധതികൾ ഇരുട്ടത്ത് ഒപ്പിട്ട പോലെയാണ് ഇന്ത്യയുമായി ട്രേഡ് കരാറുണ്ടായതായ ട്രംപ്പിന്റെ വെളിപ്പെടുത്തലെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ കുറ്റപ്പെടുത്തി.

Advertisment

ഇന്ത്യൻ പാർലമെന്റിൽ കരാർ നിലപാട് പറയാതെ മോദി സർക്കാർ ഒളിച്ചു കളി നടത്തുകയാണ്. ഭീകരവാദ നിലപാടിൽ പാക്കിസ്ഥാനെതിരായ ആക്രമണ വിഷയത്തിലും റഷ്യയുമായുള്ള വ്യാപാര കരാറിനെതിരായും രാജ്യത്തിന്റെ പരമാധികാരം അമേരിക്കൻ പ്രസിഡന്റ് ട്രംപിന് മുമ്പിൽ തുടർച്ചയായി അടിയറവയ്ക്കുന്ന കാഴ്ചയാണ് ജനങ്ങൾ കാണുന്നതെന്നും ഇത് പ്രതിഷേധാർഹമാണെന്നും എം മോനിച്ചൻ പറഞ്ഞു.

Advertisment