പാലക്കാട് : റോഡ് സാഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ അംഗീകരിക്കാത്തവരല്ല BMS എന്നാൽ കരിനിയ മങ്ങൾ അടിച്ചേൽപ്പിച്ചാൽ അംഗികരിക്കില്ലെന്നും ഗിരിഷ് . മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര സ്റ്റിക്കർ പതിക്കണമെന്ന നിർദ്ദേശത്തിനെതിരെ ഓട്ടൊ മസ്ദൂർ സംഘം ബി എം എസ് നടത്തിയ കലട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗിരീഷ്.
അഴിമതിക്കാരനായ അച്ഛന്റെ മകനായ ഗണേഷ് കുമാർ ക്യാമറക്ക് മുമ്പിൽ നിൽക്കുന്ന പോലെയാണ് കാര്യങ്ങളെ കാണുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ അറിയണമെങ്കിൽ അവരുമായി ചർച്ച നടത്തണം. ഏതെങ്കിലും മണ്ടൻമാരുടെ നിർദ്ദേശമല്ല റോഡ് സേഫ്റ്റി കായി നടപ്പിലാകേണ്ടത് വഴി നീളെ തടഞ്ഞ് പിഴയിടാക്കുന്ന ആർ ടി ഓ ഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രയാസങ്ങൾ തിരിച്ചറിയണം.
ഇരിപ്പ് അവകാശത്തിനായി സി ഐ ടി യു പോലും സമര രംഗത്തുണ്ടാവുന്നത് ഭരണം പരാജയമാണെന്നതിന്റെ തെളിവാണെന്നും ഗിരിഷ് പറഞ്ഞു. യുണിയൻ ജില്ല പ്രസിഡണ്ട് ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജീല്ലാ വൈസ് പ്രസിഡന്റ് യു. പരശുബി എം എസ് ജില്ലാ ട്രഷറർ വി. ശരത്, ഹരിഗോവിന്ദൻ, ശിവകുമാർ, കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു