/sathyam/media/media_files/2026/01/30/krishi-smridhi-2026-01-30-01-04-02.png)
കൊച്ചി: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ,കാർഷിക വികസന സമിതി, കുടുബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൃഷി സമൃദ്ധിയുടെ ബോധവൽക്കരണ പരിപാടി മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പ്രിയദർശിനി ഹാളിൽ വെച്ച് നടത്തി.
ടീ കർഷക സംഗമം ബഹു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അനില്‍കുമാറുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/01/30/krishi-smridhi1-2026-01-30-01-04-43.jpg)
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ എ മണി സ്വാഗതം പറയുകയും കൃഷി ഓഫീസർ ശ്രുതി രാജ് ആർ പദ്ധതി വിശദീകരണം ചെയ്യുകയും ചെയ്തു .
ഈ പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോയൽ കെ ജോയി ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ വാർഡ് മെമ്പർമാർ ഇന്ദുലേഖ മണി ശ്രീമതി രേണുക ബാബു അപർണ ബാബു ധന്യ പുരുഷോത്തമൻ ബിനോയ് ഹരിദാസ് സുജാത ബാബു സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ഇന്ദിര സോമൻ എന്നിവർ ആശംസകള്‍ അറിയിക്കുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/01/30/krishi-smridhi2-2026-01-30-01-05-10.jpg)
തദ്ദവസരത്തിൽ ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ കർഷക സുഹൃത്തുക്കൾക്കും പച്ചക്കറി തൈ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us