Advertisment

സംസ്‌കൃത സർവകലാശാലയിൽ വനിത സെക്യൂരിറ്റി ഗാർഡുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

New Update
സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. /എം.എസ്.സി. ഫലം പ്രസിദ്ധീകരിച്ചു

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ദിവസവേതനാടിസ്ഥാത്തിൽ വനിതാ സെക്യൂരിറ്റി ഗാർഡുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. പ്ലസ് ടു യോഗ്യതയും 153 സെ. മീ. ഉയരവുമുള്ളവർക്ക് അപേക്ഷിക്കാം. 

എൻ. സി. സി. സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായപരിധി 50. സംഭരണ വിഭാഗങ്ങൾക്ക് അർഹമായ ഇളവ് ലഭിക്കും. സ്‌പോർട്സിലും ഗെയിംസിലും പ്രാവീണ്യമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ www.ssus.ac.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. 

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20. അപേക്ഷയുടെയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പ് ജനുവരി 27ന് മുമ്പായി രജിസ്ട്രാർ, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലടി 683574 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Advertisment