Advertisment

മുളന്തുരുത്തിയിലെ നിർമ്മല ആർട്സ് ആൻഡ് സയൻസ് കോളേജ്, നാക്  നൽകുന്ന B++ ഗ്രേഡ് ശോഭയിൽ ശിരസ്സ് ഉയർത്തി നിൽക്കുന്നു; കോളജിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന മികവിന്  ലഭിച്ച അംഗീകാരം ഈ കോളജിലെ വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം ഉയർത്തും

New Update
2

മുളന്തുരുത്തി. മുളന്തുരുത്തിയിലെ നിർമല ആർട്സ് ആൻഡ് സയൻസ് കോളജിന് അഭിമാനമായി നാക്  NAAC (NATIONAL ASSESSMENT AND ACCREDITATION COUNCIL) നൽകുന്ന B++ ഗ്രേഡ്. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന മികവിന് ലഭിച്ച അംഗീകാരം ഈ കോളജിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുമെന്ന് നിർമല കോളജ് മാനേജർ ജോർജ്ജ് കുര്യാക്കോസ്  പത്രസമ്മേളനത്തിൽ അറിയിച്ചു. 

Advertisment

കോളജ് മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും പരിശ്രമത്തിലൂടെയുമാണ് നാകിന്റെ അംഗീകാരം നേടാനായത് എന്നും അദ്ദേഹം എടുത്ത് പറഞ്ഞു.

2007 ൽ പ്രവർത്തനം ആരംഭിച്ച നിർമല കോളജിൽ കല, ശാസ്ത്രം, വാണിജ്യം എന്നീ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്.

1956 ൽ ഒ.സി.കുര്യാക്കോസ് കോർ -  എപ്പിസ്കോപ്പ സ്ഥാപിച്ച നിർമല ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിർമല കോളജ്, മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിയ്ക്കുന്ന സെൽഫ് ഫിനാൻസ് സ്ഥാപനമാണ്.

ഇവിടെ ആറ് യു ജി പ്രോഗ്രാമുകളും രണ്ട് പി ജി പ്രോഗ്രാമുകളും നിലവിൽ ഉണ്ട്. ബി കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബി കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി സി എ , ബി ബി എ , ബി എ  ഇംഗ്ലീഷ്, ബി എസ് സി സൈക്കോളജി, എം എസ് സി  സൈക്കോളജി, എം കോം തുടങ്ങിയ കോഴ്സുകൾ നടത്തുന്നുണ്ട്. ഈ കോഴ്സുകളോട് അനുബന്ധമായി, ഒരേസമയം, തൊഴിൽ അധിഷ്ഠിതമായ നിരവധി കോഴ്സുകളും കോളജിലുണ്ട് എന്ന് കോളജ് പ്രിൻസിപ്പൽ ഡോ. സി. എ. ഗീത പത്രസമ്മേളനത്തിൽ വിശദീകരിച്ചു.

3

കേരളസർക്കാരിന്റെ  എൽ ബി എസ്  നിർമല കോളജിനെ അവരുടെ സബ്സെന്റർ ആയി തിരഞ്ഞെടുത്തു. അടുത്ത അദ്ധ്യയന വർഷം മുതൽ 68 ഹ്രസ്വകാല, ദീർഘകാല തൊഴിൽ അധിഷ്ഠിത കോഴ്സുകൾ കോളജിൽ ആരംഭിയ്ക്കും. 

രാജ്യത്തിനകത്തും പുറത്തും തൊഴിൽ അന്വേഷകർക്ക് വളരെ ഉപകാരപ്രദമായ ഈ കോഴ്സുകൾ പഠനത്തോടൊപ്പമോ അല്ലാതെയോ ചെയ്യാൻ കഴിയും. 

അസാപ്, കെൽട്രോൺ,എൻ എസ് ഡി സി  തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് അവരുടെ അംഗീകാരമുള്ള സ്കിൽ ഡെവലപ്മെന്റ് സെന്റർ എന്ന ബഹുമതിയും നിർമല കോളജിനുണ്ട്.

ഇൻഡസ്ട്രിയൽ വിസിറ്റ്, ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് ട്രെയിനിംഗ്,ഔട്ട്റീച്ച് ആക്ടിവിറ്റീസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ വ്യക്തിത്വ വികസനവും നൈപുണ്യ വികസനവും വർദ്ധിപ്പിയ്ക്കുന്നതിന് പര്യാപ്തമാണ്.

NPTEL SWAYAM LOCAL CHAPTER എന്ന മറ്റൊരു നേട്ടവും നിർമല കോളജ് സ്വായത്തമാക്കിയിട്ടുണ്ട്.

കുട്ടികളിൽ സംരഭകത്വവും സമ്പാദ്യശീലവും വളർത്താൻ കോളജിൽ രൂപീകരിച്ച എന്റർപ്രെനേർഷിപ് ക്ലബ്  ന്റെ നേതൃത്വത്തിൽ  EARN WHILE YOU LEARN എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

ICT സംവിധാനത്തോടെ സജ്ജീകരിച്ച എല്ലാ ക്ലാസ്സ് റൂമുകളും ഈ ശ്രേണിയിലെ മറ്റ് കോളജുകളോട് കിടപിടിയ്ക്കുന്നതാണ്.

അത്യാധുനിക സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്, പതിനായിരത്തിലധികം  പുസ്തകങ്ങളും നിരവധി ഓൺലൈൻ ജേണലും അടങ്ങിയ ലൈബ്രറി, ലാംഗ്വേജ് ലാബ്, നെറ്റ്‌വർക്ക് റിസോഴ്സ് സെൻറർ, ഈ- കണ്ടന്റ് ഡെവലപ്മെൻറ് സ്റ്റുഡിയോ, കൗൺസിലിംഗ് സെൻറർ, യോഗ സെൻറർ, ഫിറ്റ്നസ് സെൻറർ തുടങ്ങിയ നൂതന സൗകര്യങ്ങളും കോളേജിൽ ഒരുക്കിയിട്ടുണ്ട്. 

ഇതിനെല്ലാം പുറമേ പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരവികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് നിരവധി ഗ്രീൻ ക്യാമ്പസ് പ്രവർത്തനങ്ങൾ കോളേജിൽ നടത്തിവരുന്നു എന്നും ഡോ. ഗീത തുടർന്ന് പറഞ്ഞു.

കോളജിലെ ആന്റി നാർക്കോട്ടിക് സെൽ

വിദ്യാർത്ഥികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം അവരുടെ ഭാവിയെയും കുടുംബത്തെയും സമൂഹത്തെയും സാരമായി ബാധിക്കും എന്ന തിരിച്ചറിവിൽ നിന്ന് കോളജിലെ ഒരു വിദ്യാർത്ഥി പോലും മയക്കുമരുന്നിനോ മറ്റ് ലഹരി വസ്തുക്കളുടെയോ  പിടിയിൽ അകപ്പെടാതിരിയ്ക്കാൻ രൂപീകരിച്ചതാണ് ആന്റി നാർക്കോട്ടിക് സെൽ. 

പിടിഎ യുടെ സഹകരണം ഇക്കാര്യത്തിൽ സെല്ലിനെ കാര്യക്ഷമമാക്കുന്നതിനാൽ കോളജിലെ ഒരു വിദ്യാർത്ഥി പോലും മയക്കുമരുന്നോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിയ്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തെ ദുഷിപ്പിയ്ക്കുന്നതാണ് എന്ന അവബോധം ജനങ്ങളിൽ എത്തിയ്ക്കാൻ കോളജിന്റെ നേതൃത്വത്തിൽ മിനി മാരത്തോൺ സംഘടിപ്പിയ്ക്കുന്നു.

മുളന്തുരുത്തി പഞ്ചായത്ത് അധികൃതരുടെയും മുളന്തുരുത്തി പോലീസിന്റെയും സഹകരണത്തോടെയാണ് മിനി മാരത്തോൺ നടത്തുന്നത്.

ഡിസംബർ 9 ശനിയാഴ്ച രാവിലെ 6 മണിയ്ക്ക് മിനി മാരത്തോണിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ ആരംഭിക്കും. ആറരയോടെ മിനി മാരത്തോൺ തുടങ്ങും. പതിനെട്ടിനും ഇരുപത്തിയഞ്ച് വയസ്സിനും ഇടയിലുള്ള  അഞ്ഞൂറോളം യുവതി യുവാക്കൾ മാരത്തോണിൽ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കുന്നു എന്ന് കോളജ് ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ ഡെസ്മണ്ട് ടുഡു അറിയിച്ചു.

മാരത്തോണിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണവും ധരിയ്ക്കാൻ ജഴ്സിയും നൽകും.

മാരത്തോണിൽ ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് അയ്യായിരം രൂപയും രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് മുവ്വായിരം രൂപയും മൂന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് രണ്ടായിരം രൂപയും ലഭിക്കും. മാരത്തോൺ ഫിനിഷ് ചെയ്യുന്ന എല്ലാ മത്സരാർത്ഥികൾക്കും ഫിനിഷർ മെഡലും നൽകും എന്ന് അദ്ദേഹം വ്യക്തമാക്കി.

നിർമല കോളജിലെ ന്യൂ ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ കോളജ് മാനേജർ ജോർജ്ജ് കുര്യാക്കോസ്, പ്രിൻസിപ്പൽ ഡോ. സി.എ.ഗീത, കോളജ് ഡീൻ പ്രൊഫ. ഡെയ്സി എൻ.ഒ,ഐ ക്യു എ സി കോ ഓർഡിനേറ്റർ  മീര മോഹൻ, ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ ഡെസ്മണ്ട് ടുഡു എന്നിവർ പങ്കെടുത്തു.

Advertisment